
തിരുവനന്തപുരം: ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിച്ച് കെയുഡബ്ല്യൂജെ. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോടാണ് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്.
രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടു, സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗിക അതിക്രമ പരാതിയും ഒക്കെയായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ച അവതാരകയോടാണ് ധര്‍മജൻ ഫോണിൽ മോശമായി സംസാരിച്ചത്.
ജയിലിൽ രണ്ട് തവണ കിടന്നു, കോളേജിൽ വച്ച് ഒരുതവണ, ആ കാരണം പറയാനാവില്ല: ധർമജൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ