Latest Videos

എല്‍ജിഎം: ധോണി നിര്‍മ്മിക്കുന്ന തമിഴ് ചിത്രം, സെക്കന്‍റ്ലുക്ക് ഇറങ്ങി

By Vipin PanappuzhaFirst Published May 30, 2023, 8:12 AM IST
Highlights

ഐപിഎല്‍ നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനുമായ ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്‍റെ താരങ്ങള്‍ ഉള്‍പ്പെടുന്ന സെക്കന്‍റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി. 

ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും അഞ്ചാംതവണയും ഐപിഎല്‍ നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനുമായ ധോണി നിര്‍മ്മിക്കുന്ന ആദ്യ ചലച്ചിത്രത്തിന്‍റെ താരങ്ങള്‍ ഉള്‍പ്പെടുന്ന സെക്കന്‍റ്ലുക്ക് പോസ്റ്റര്‍ ഇറങ്ങി. തമിഴിലാണ് ധോണി ആദ്യത്തെ ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് കല്ല്യാണും, ഇവാനയും നായിക നായകന്മാരാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രമേഷ് തമിഴ്മണിയാണ്. ലെറ്റ്സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) എന്നാണ് ചിത്രത്തിന്‍റെ പേര്. 

2018 ല്‍ ഇറങ്ങിയ പ്യാര്‍ പ്രേമ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് കല്ല്യാണ്‍. കഴിഞ്ഞ വര്‍ഷത്തെ തമിഴിലെ സെന്‍സെഷന്‍ ഹിറ്റായ ലൌ ടുഡേയിലെ നായികയാണ് ഇവാന. ലെറ്റ്സ് ഗെറ്റ് മാരീയിഡ് (എല്‍ജിഎം) ഒരു ഫാമിലി ലൌ സ്റ്റോറിയാണ് എന്നാണ് വിവരം. നാദിയ മൊയ്തു ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

ധോണി എന്‍റര്‍ടെയ്മെന്‍റിന്‍റെ ഓഫീഷ്യല്‍ പേജിലൂടെയും ഹരീഷ് കല്ല്യാണും ആണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ രമേഷ് തമിൾമണിയുടെ ആദ്യ ചിത്രമണിത്. നേരത്തെ ചിത്രത്തിന്‍റെ പ്രധാന താരങ്ങള്‍ ഐപിഎല്‍ മത്സരത്തില്‍ ധോണിയുടെ ടീം ആയ ചെന്നൈയുടെ ജേഴ്സി അണിഞ്ഞ് ചെക്പോക് സ്റ്റേഡിയത്തിലെ ധോണി ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയിരുന്നു. 

2022 ഒക്ടോബറിലാണ് സിനിമ നിർമ്മാണത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച് എംഎസ് ധോണി പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനത്തിന് മൂന്ന് മാസത്തിന് ശേഷമാണ് ആദ്യ സിനിമ ഇപ്പോൾ ആരംഭിക്കുന്നു. നേരത്തെ വിജയ് ചിത്രം ധോണി നിര്‍മ്മിക്കും എന്ന് അഭ്യൂഹം ഉണ്ടായിരുന്നു. 

Namma ellaroda family’liyum irukre love, fun, emotions, sanda, ragala..idhu ellame indha family’layum irukkunga. Presenting to you all the family ❤️❤️

Teaser coming soon 😉 pic.twitter.com/F67V0S0WGF

— Harish Kalyan (@iamharishkalyan)

"സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ" : രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ചിത്രം ആരംഭിച്ചു

'അതിന് ശേഷം ഫോക്കസ് ലഭിച്ചില്ല': സെറീന, നാദിറ ബന്ധത്തെക്കുറിച്ച് സാഗര്‍

click me!