
അര്‍ജുന്‍ അശോകൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സി'ന്റെ ട്രെയിലർ റിലീസ് ചെയ്തു. നർമ്മത്തിന് പ്രാധാന്യം നൽകുന്നതാകും ചിത്രമെന്ന് ട്രെയിൽ ഉറപ്പ് നൽകുന്നു. നവാഗതനായ മാക്സ്‍വെല്‍ ജോസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
അനു ജൂബി ജെയിംസ്, അഹമ്മദ് റൂബിന്‍ സലിം, നഹാസ് എം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണം ബെന്നി ജോസഫ് ആണ്. ഛായാഗ്രഹണം സന്തോഷ് അനിമ, സംഗീതം പ്രകാശ് അലക്സ്, എഡിറ്റിംഗ് നൌഫല്‍ അബ്ദുള്ള, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്, വസ്ത്രാലങ്കാരം മൃദുല മുരളി, മേക്കപ്പ് മീര മാക്സ്, സൌണ്ട് എഫക്റ്റ്സ് അരുണ്‍ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജി പുതുപ്പള്ളി, സൌണ്ട് മിക്സിംഗ് അജിത്ത് എബ്രഹാം ജോര്‍ജ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എസ്സ എസ്തപ്പാന്‍, ചീഫ് അസോസിയേറ്റ് ആംബ്രോ വര്‍ഗീസ്, വരികള്‍ അനില്‍ ലാല്‍, വിഎഫ്എക്സ് പ്രോമിസ്, സ്റ്റില്‍സ് ഷെറിന്‍ എബ്രഹാം, ഡിഐ രമേഷ് പി സി, പ്രൊഡക്റ്റ് കോഡിനേറ്റര്‍ ഫര്‍ഹാന്‍ സുല്‍ത്താന്‍ അസീസ്, പിആര്‍ഒ വാഴൂര്‍ ജോസ്, സ്റ്റുഡിയോ ലാല്‍ മീഡിയ, ഡിസൈന്‍സ് അതുല്‍ കോള്‍ഡ്‍ബ്രൂ, ഡയറക്ഷന്‍ ടീം നിഖില്‍ എം തോമസ്, നീതു മാത്യു, ഡാറിന്‍ ചാക്കോ, തസീബ് പി ആര്‍.
വിദ്യാധരന്‍ മാസ്റ്റര്‍, സുജാത മോഹന്‍, വിനീത് ശ്രീനിവാസന്‍, ആന്‍റണി ദാസന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രോമാഞ്ചം വന്‍ ജനപ്രീതിയുമായി ഇപ്പോള്‍ തിയറ്ററുകളില്‍ ഉണ്ട്. അതേസമയം സമീപകാലത്ത് ഏറ്റവുമധികം പ്രോജക്റ്റുകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നടൻ കൂടിയാണ് ധ്യാന്‍ ശ്രീനിവാസന്‍.
'ഷർട്ടിലുള്ള എൻ്റെ കൊതിക്കണ്ണ് മമ്മൂക്ക തിരിച്ചറിഞ്ഞു, ഒടുവിൽ..'