
സമീപകാലത്ത് രണ്ട് സിനിമകൾ ഒരേ പേരിൽ തിയറ്ററുകളിൽ എത്തി. ഒന്ന് രജനികാന്ത് നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ജയിലർ. മറ്റൊന്ന് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ മലയാളം ജയിലർ. പേരിലെ സാമ്യത്തിന്റെ പേരിൽ ഇരുസിനിമകളും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഒടുവിൽ തമിഴ് ജയിലറിനൊപ്പം തിയറ്ററിൽ എത്താനിരുന്ന മലയാളം ജയിലർ റിലീസ് മാറ്റിവയ്ക്കുകയും ചെയ്തത് വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ തന്റെ ജയിലർ സിനിമയെ കുറിച്ച് ധ്യാൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
‘നദികളില്‍ സുന്ദരി യമുന’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ ആയിരുന്നു ധ്യാനിന്റെ പ്രതികരണം. ധ്യാനിന്റെ സിനിമയാണെന്ന് മനസിലാക്കി ജയിലർ കാണാൻ പോയ കുറേ കുടുംബങ്ങളുണ്ട് എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, 'അത് ഞാനറിഞ്ഞില്ല. അവരുടെ കാശ് തിരിച്ച് കൊടുക്കാൻ ഞാൻ തയ്യാറാണ്', എന്നാണ് ധ്യാൻ തമാശ രൂപേണ പറഞ്ഞത്.
തന്റെ അഭിമുഖങ്ങൾ കണ്ട് ആരും സിനിമ കാണാൻ പോകരുതെന്നും ധ്യാൻ ശ്രീനിവാസൻ പറയുന്നു. സിനിമ റിലീസ് ചെയ്ത് റിപ്പോർട്ടുകൾ അറിഞ്ഞ ശേഷമേ സിനിമയ്ക്ക് പോകാവൂ. വലിയൊരു നടനായി പേരെടുക്കണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും പിന്നെ എന്തുകൊണ്ട് ഇത്രയും സിനിമകളെന്ന് ചോദിക്കുന്നവരോട് ഞങ്ങൾക്കൊരു പ്രൊഡക്ഷൻ ഹൗസ് ഉണ്ടെന്നുമാണ് ധ്യാൻ പറഞ്ഞത്.
മലയാളത്തിന്റെ മൊഞ്ച്; ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്കിന്ന് പിറന്നാൾ മധുരം
സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത സിനിമയാണ് ജയിലര്‍. പിരീഡ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് പറഞ്ഞത്. ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തിയിരുന്നത്. ദിവ്യ പിള്ള ആയിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..