ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഐഡി' യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Published : Sep 05, 2022, 08:26 PM ISTUpdated : Oct 06, 2022, 02:31 PM IST
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന 'ഐഡി' യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

Synopsis

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക്.

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ സിനിമയാണ് 'ഐഡി'. നവാഗതനായ അരുൺ ശിവവിലാസം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രൻസ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാവുന്നു. 'ഐഡി'യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

 കലാഭവൻ ഷാജോൺ, ജോണി ആന്റണി,  ജയകൃഷ്‍ണൻ, പ്രശാന്ത് അലക്സാണ്ടർ, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം, ഉണ്ണി നായർ, ദിവ്യ പിള്ള, സിമു ചങ്ങനാശ്ശേരി, മനോഹരിയമ്മ, ജസ്‌ന്യ ജഗദീഷ്, ബേബി, ഷൈനി തുടങ്ങിയ താരനിര 'ഐഡി' എന്ന ചിത്രത്തിൽ അണിനിരക്കുന്നു.വരികൾ: അജീഷ് ദാസൻ. ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മ്യൂസിക്‌: നിഹാൽ സാദിഖ്.

മുഹമ്മദ്‌ കുട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. എസ്സ എന്റർടൈൻമെന്റ്സിന്റെ ബാനറിലാണ് നിര്‍മാണം. എസ്സ ഗ്രൂപ്പ്‌ കേരളത്തിലെ പ്രമുഖമായ ഒരു ബിസിനസ്‌ സംരംഭകരാണ്. നിലവിൽ ഹോട്ടലുകൾ, റിസോര്‍ട്‍സ്, സർവീസ് സ്റ്റേഷൻസ്, ഫുട്ബോൾ ടീം, എക്സ്പോർട്ട് ബിസിനസ്‌ എന്നിവയിൽ മുഖ്യധാരയിൽ നിൽക്കുന്ന എസ്സ ഗ്രൂപ്പ്‌ ഓഫ് കമ്പനീസിന്റെ സിനിമയിലേക്കുള്ള പുതിയ കാൽവെപ്പാണ് 'എസ്സ എന്റർടൈൻമെന്റ്സ്' എന്ന പേരിൽ ഇപ്പോൾ ഈ ചിത്രം നിർമ്മിച്ചു കൊണ്ട് സാധ്യമാവുന്നത്.

പ്രൊജക്റ്റ്‌ ഡിസൈനർ നിധിൻ പ്രേമൻ ആണ്. ലൈൻ പ്രൊഡ്യൂസർ: ഫായിസ് യൂസഫ്,  പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ആർട്ട്‌: നിമേഷ് എം തണ്ടൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മുഹമ്മദ്‌ സുഹൈൽ പി പി, എഡിറ്റർ: റിയാസ് കെ ബദർ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യൂം: രാംദാസ് ആണ്. സ്റ്റിൽസ്: റീചാർഡ് ആന്റണി. ഡിസൈൻ: നിബിൻ പ്രേം, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് ചിത്രത്തിന്റെ മറ്റു പ്രവർത്തകർ.

Read More: 'സൈറണി'ല്‍ അനുപമ പരമേശ്വരനും, ജയം രവി ചിത്രത്തില്‍ നായിക കീര്‍ത്തി സുരേഷ്

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'