
ധ്യാൻ ശ്രീനിവാസൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് പാര്‍ട്‍നേഴ്‍സ്. കലാഭവൻ ഷാജോണും നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു. പാര്‍ട്‍നേഴ്‍സ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും. യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ള ചിത്രത്തിന്റ ടീസര്‍ പുറത്തുവിട്ടത് ശ്രദ്ധയകാര്‍ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
നവാഗതനായ നവീൻ ജോണാണ് പാര്‍ട്‍നേഴ്‍സ് സംവിധാനം ചെയ്യുന്നത്. തിരക്കഥ ഹരിപ്രസാദിനും പ്രശാന്ത് കെ വിക്കുമൊപ്പം സംവിധായകൻ നവീൻ ജോണും ചേര്‍ന്ന് എഴുതുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഫൈസല്‍ അലി. 'പിച്ചൈക്കാരൻ' എന്ന ഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച സാറ്റ്‌ന ടൈറ്റസാണ് നായികയാകുന്നത്.
ദിനേശ് കൊല്ലപ്പള്ളിയാണ് കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ നിര്‍മാണം. ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ തുടങ്ങിയവര്‍ക്ക് പുറമേ സഞ്ജു ശിവറാം, വൈഷ്‍ണവി, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, രാജേഷ് ശർമ്മ, ഡോ. റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗാനരചന ബി കെ ഹരിനാരായണൻ. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രകാസ് അലക്സാണ്.
സഹനിര്‍മാണം ആൻസണ്‍ ജോര്‍ജ്. കലാസംവിധാനം സുരേഷ് കൊല്ലം. മേക്കപ്പ് സജി കൊരട്ടി നിര്‍വഹിക്കുമ്പോള്‍ ചിത്രം ജൂണ്‍ ഇരുപത്തിയെട്ടിനാണ് റിലീസ് ചെയ്യുക. വസ്ത്രാലങ്കാരം സുജിത് മട്ടന്നൂര്‍ നിര്‍വഹിക്കുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എന്‍ എം, ചീഫ് അസോസിയിയേറ്റ് ഡയറക്ടർ അരുൺ ലാൽ കരുണാകരൻ, അസോസിയിയേറ്റ് ഡയറക്ടർ മനോജ് പന്തയിൽ, ഡിസ്ട്രിബ്യൂഷൻ ശ്രീപ്രിയ കംബയിൻസ്, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് രാംദാസ് മാത്തൂർ, ഡിസൈൻസ് ഷിബിൻ സി ബാബു എന്നിവരാണ് മറ്റ് പ്രവർത്തകർ.
Read More: സ്ഥാനം മെച്ചപ്പെടുത്തി യുവ നടൻ, ആരാണ് ഒന്നാമൻ?, തമിഴകത്ത് ജനപ്രീതിയില്‍ മുന്നിലെത്തിയവര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ