ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്' മെയ് റിലീസ്

Published : Mar 27, 2024, 07:56 AM IST
ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്' മെയ് റിലീസ്

Synopsis

ഗായത്രി അശോക്, ജോയ് മാത്യു, നിർമൽ പാലാഴി തുടങ്ങിയവരും

മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ എൻ നിർമ്മിച്ച്, ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. ചിത്രം മെയ് മാസത്തിലേക്ക് റിലീസിന് തയ്യാറെടുക്കുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചു. ധ്യാൻ ശ്രീനിവാസൻ, ഗായത്രി അശോക്, ജോയ് മാത്യു, നിർമൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയ്, അംബിക മോഹൻ, അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു. 

കഥ ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം വിജു രാമചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ എൻ എം ബാദുഷ, ക്യാമറ അശ്വഘോഷൻ, എഡിറ്റർ കപിൽ കൃഷ്ണ, ഗാനങ്ങൾ സന്തോഷ് വർമ്മ, സംഗീതം ബിജിപാൽ, കല കോയാസ്, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, മേക്കപ്പ് രാജീവ് അങ്കമാലി, കോസ്റ്റ്യൂം കുമാർ എടപ്പാൾ, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് ശ്രീനി മഞ്ചേരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അതേസമയം വിനീത് ശ്രിനീവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ധ്യാനിന്‍റെ അടുത്ത റിലീസ്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്യാന്‍ ആണ്. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 11 ന് തിയറ്ററുകളിലെത്തും.

ALSO READ : അന്‍വര്‍ അലിയുടെ വരികള്‍; 'ഒരു കട്ടില്‍ ഒരു മുറി'യിലെ വീഡിയോ സോംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്