'ഉടല്‍' എന്ന് ഒടിടിയില്‍ വരും? മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ

Published : Jul 26, 2023, 07:20 PM IST
'ഉടല്‍' എന്ന് ഒടിടിയില്‍ വരും? മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ

Synopsis

റിലീസിന് മുന്നെ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടൽ.

2022 മെയ്യിൽ റിലീസ് ചെയ്ത മലയാള സിനിമയാണ് 'ഉടല്‍'. ധ്യാൻ ശ്രീനിവാസൻ, ദുർ​ഗ കൃഷ്ണ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് രഘുനന്ദൻ ആണ്. റിലീസ് ചെയ്ത വേളയിൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രം പക്ഷേ ഇതുവരെയും ഒടിടിയിൽ എത്തിയിട്ടില്ല. ചിത്രം ഉടൻ ഒടിടിയിൽ വരുന്നുവെന്ന വാർത്തകൾ വന്നെങ്കിലും ഔദ്യോ​ഗികമായ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ട് ഉടൽ ഒടിടിയിൽ വരാത്തതെന്ന് പറയുകയാണ് ധ്യാൻ ശ്രീനിവാസൻ. 

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. 'ഉടൽ' എന്ന് ഒടിടിയിൽ വരുമെന്ന ചോദ്യത്തിന്, "എനിക്കറിയില്ല. സിനിമയുടെ ഡയറക്ഷൻ, പ്രൊഡക്ഷൻ ഫീൽഡിൽ ഉള്ളവർക്കെ അതറിയൂ. അവരോട് തന്നെ ഇത് ചോദിക്കേണ്ടി വരും. ഉടൽ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള പ്ലാനുകൾ അവർക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തൽക്കാലം ഒടിടിയിൽ ഇറക്കണ്ട എന്ന തീരുമാനത്തിൽ എത്തിയതെന്നാണ് എന്നോട് സംവിധായകൻ പറഞ്ഞത്. അതുതന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കൂടുതൽ കാര്യങ്ങളെ പറ്റി അറിയില്ല", എന്നാണ് ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്. 

ഉടൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇതിലൂടെ മലയാളത്തിലെ പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസ് ഹിന്ദി, തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലേക്ക് ചുവടുവയ്ക്കുന്നുവെന്ന തരത്തിലും വാർത്തകളുണ്ടായിരുന്നു. ഉടലിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം നിർവഹിക്കുക. 

'ഞാൻ സർജറി ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ എനിക്കൊന്നും ഇല്ല'; ഹണി റോസ്

റിലീസിന് മുന്നെ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടൽ. ചിത്രത്തിന്റെ ടീസർ യൂട്യുബിൽ ട്രെൻഡിങ് ആയിരുന്നു. വിസി പ്രവീണും ബൈജു ഗോപാലനും ആയിരുന്നു ഉടലിന്റെ സഹ നിർമ്മാതാക്കൾ. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി ആയിരുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'