ഇത് വെറുമൊരു പോസ്റ്റര്‍ അല്ല, പൂര്‍ത്തിയാക്കിയത് 3 മാസം കൊണ്ട്; കാരണം പറഞ്ഞ് 'ഡീയസ് ഈറേ' പോസ്റ്റര്‍ ഡിസൈനര്‍

Published : May 16, 2025, 04:40 PM ISTUpdated : May 16, 2025, 04:47 PM IST
ഇത് വെറുമൊരു പോസ്റ്റര്‍ അല്ല, പൂര്‍ത്തിയാക്കിയത് 3 മാസം കൊണ്ട്; കാരണം പറഞ്ഞ് 'ഡീയസ് ഈറേ' പോസ്റ്റര്‍ ഡിസൈനര്‍

Synopsis

ചിത്രത്തിന്‍റെ പേര് പോലെ തന്നെ വ്യത്യസ്തമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും

ഭ്രമയുഗം സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് ‘ഡീയസ് ഈറേ’ എന്ന വ്യത്യസ്തമായ പേരില്‍ എത്തുന്ന ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്നാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. പേര് പോലെ തന്നെ വ്യത്യസ്തമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കാലത്ത് കാന്‍വാസില്‍ ഓയില്‍ പെയിന്‍റിംഗ് നടത്തി സൃഷ്ടിച്ചെടുത്തതാണ് പുറത്തെത്തിയ പോസ്റ്റര്‍. ഫൈനല്‍ ഔട്ട് ലഭിക്കാന്‍ ആകെ മൂന്ന് മാസത്തെ സമയം എടുത്തു. എയിസ്തെറ്റിക് കുഞ്ഞമ്മ എന്ന പേരിലുള്ള പോസ്റ്റര്‍ ഡിസൈനറാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഭ്രമയുഗത്തിന്‍റെ പോസ്റ്ററും ഇവര്‍ തന്നെയാണ് ചെയ്തിരുന്നത്. അതും ഏറെ ശ്രദ്ധ നേടിയിരുന്നു. 

തങ്ങള്‍ ആദ്യമായാണ് ഇത്തരത്തില്‍- കാന്‍വാസില്‍ ഓയില്‍ പെയിന്‍റ് ഉപയോഗിച്ച് ചെയ്തത്- ഒന്ന് ചെയ്തതെന്ന് ഡിസൈനര്‍ പറയുന്നു. "റിനൈസന്‍സ് ശൈലിയും കേരളീയമായ ഘടകങ്ങളും കൂടി സംയോജിപ്പിച്ചാണ് ഡിസൈന്‍ ഒരുക്കിയത്. റിനൈസന്‍സ് കലയിലും ഓയില്‍ പെയിന്‍റിംഗിലും അത്യാവശ്യം റിസര്‍ച്ച് ചെയ്തിരുന്നു. എന്നാല്‍ പരീക്ഷണങ്ങളിലൂടെയാണ് ഇന്ന് കാണുന്ന പോസ്റ്റര്‍ യാഥാര്‍ഥ്യമായത്. ആഴ്ചകളുടെ ശ്രമത്തിന് ശേഷം സാംസ്കാരികമായ ഘടകങ്ങള്‍ക്കൊപ്പം സര്‍റിയലും ഭീതിദവുമായ ടോണ്‍ ചേര്‍ന്നുവരുന്ന ഒരു ലുക്ക് ഞങ്ങള്‍ക്ക് സൃഷ്ടിക്കാനായി. ചില ഭാഗങ്ങളില്‍ ഡിജിറ്റല്‍ ആയ പിന്തുണയും തേടിയിട്ടുണ്ട്. ആര്‍ട്ടിസ്റ്റിന്‍റെ അര്‍പ്പണമാണ് ഇതിന് ജീവന്‍ നല്‍കിയത്", എയിസ്തെറ്റിക് കുഞ്ഞമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജോജോ ആണ് ഓയില്‍ പെയിന്‍റിംഗ് കലാകാരന്‍. അരുണ്‍ അജികുമാര്‍, ദീപക് ജ്യോതിബസു എന്നിവരാണ് ക്രിയേറ്റീവ് ഡയറക്ടേഴ്സ്. ടൈറ്റില്‍സ് യെദു മുരുകന്‍. ഡിജിറ്റല്‍ സപ്പോര്‍ട്ട് സാം ജേക്കബ്. 

 

2025 ഏപ്രിൽ 29 ന് ചിത്രീകരണം പൂർത്തിയായ സിനിമ നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. "ഭ്രമയുഗത്തിലൂടെ, ഇന്ത്യൻ ഹൊറർ ത്രില്ലറുകൾക്ക് ആഗോളതലത്തിൽ നേടാൻ കഴിയുന്ന ശ്രദ്ധ കൊണ്ടുവരാൻ ഞങ്ങൾക്ക് സാധിച്ചു. ‘ഡീയസ് ഈറേ’ ഈ മുന്നേറ്റത്തിന്റെ അടുത്ത പടിയാണ്. പ്രണവ് മോഹൻലാൽ ഹൊറർ ത്രില്ലർ ശൈലിയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ പോവുകയാണ്. പുതിയ തലമുറയുമായി ആഴത്തിൽ ബന്ധിപ്പിക്കുന്ന തീർത്തും വ്യത്യസ്തവും വൈകാരികവുമായ ലോകമാണ് ‘ഡീയസ് ഈറേ’യിൽ അവതരിപ്പിക്കുന്നത്. ഇതൊരു ഹൊറർ-ത്രില്ലർ സിനിമയായിരിക്കുമ്പോൾ തന്നെ, ഇതിന്റെ കഥപറച്ചിൽ രീതിയിലും മറ്റും വലിയ മാറ്റങ്ങളുണ്ടാകും," - ചിത്രം പുതിയ ഒരു ദൃശ്യാനുഭവം സമ്മാനിക്കും എന്ന് സൂചിപ്പിച്ചുകൊണ്ട് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ‘ഡീയസ് ഈറേ ’യുടെ പ്ലോട്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈൻ ചിത്രത്തിനുണ്ട്. ഈ വർഷം അവസാനത്തോടെ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷാഫിഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: എം ആര്‍ രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർമാർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പിആർഒ: ശബരി, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മോഹൻലാൽ ചിത്രം 'വൃഷഭ' നാളെ മുതൽ തിയേറ്ററുകളിൽ
'നരിവേട്ട ലാഭം, അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടാൻ തയ്യാര്‍'; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സംവിധായകന്‍