ആരാണ് ആലൻ അലക്സാണ്ടർ ? ഡോണോ? ; വന്‍ കാന്‍വാസില്‍ 'ബാന്ദ്ര', പുത്തന്‍ അപ്ഡേറ്റ്

Published : Oct 11, 2023, 07:25 PM ISTUpdated : Oct 12, 2023, 12:34 PM IST
ആരാണ് ആലൻ അലക്സാണ്ടർ ? ഡോണോ? ; വന്‍ കാന്‍വാസില്‍ 'ബാന്ദ്ര', പുത്തന്‍ അപ്ഡേറ്റ്

Synopsis

തമന്നയുടെ ആദ്യ മലയാള സിനിമ. 

ദിലീപിനെ നായകനാക്കി അരുൺ ​ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബാന്ദ്ര'. അണിയറ പ്രവർത്തകരെ കൊണ്ടും താരനിര കൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ തമന്ന ഭാട്ടിയ ആണ് നായിക ആകുന്നത്. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ഏതാനും നാളുകൾക്ക് മുൻപ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് അവസാനിച്ചിരുന്നു. പിന്നാലെ എന്നാകും റിലീസ് എന്നായിരുന്നു ആരാധകർക്കിടയിലെ ചർച്ച. ഒടുവിൽ ഇക്കാര്യത്തിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ. 

ബാന്ദ്ര റിലീസ് അപ്ഡേറ്റാണ് അരുൺ ​ഗോപി പങ്കുവച്ചിരിക്കുന്നത്. വ്യത്യസ്ത വേഷത്തിൽ ദിലീപ് എത്തുന്ന ചിത്രം നവംബറിൽ റിലീസ് ചെയ്യും. എന്നാൽ റിലീസ് തിയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രം നവംബർ 10ന് തിയറ്ററിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ഇക്കാര്യത്തിന് ഇനിയും വ്യക്തത വരേണ്ടതുണ്ട്. ആലൻ അലക്സാണ്ടർ ഡൊമനിക് എന്നാണ് ദിലീപ് കഥാപാത്രത്തിന്റെ പേര്. 

കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ കാണാത്ത ​ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ അപ്ഡേറ്റ് പോസ്റ്ററുകളിൽ നിന്നും ഇക്കാര്യം വ്യക്തമായിരുന്നു. ദിലീപ്, തമന്ന എന്നിവർക്ക് പുറമെ ദിനോ മോറിയ, ലെന, രാജ്‍വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവരും ബാന്ദ്രയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. വിനായക അജിത്ത് ആണ് നിർമാണം. 

പകരക്കാരില്ലാതെ മൂന്നാം വാരം; കളക്ഷനിലും 'സൂപ്പർ സ്ക്വാഡ്'; മമ്മൂട്ടി ചിത്രത്തിന് അമേരിക്കയിലും കോടി നേട്ടം

'വോയ്സ് ഓഫ് സത്യനാഥൻ' എന്ന ചിത്രമാണ് ദിലീപിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഫാമിലി എന്റർടെയ്നർ ആയൊരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് റാഫി ആയിരുന്നു. മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ റാഫി- ദിലീപ് ടീം ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് വലിയ ചിരിവിരുന്നാണ് ചിത്രത്തിലൂടെ സമ്മാനിച്ചത്. ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷത്തിൽ എത്തിയിരുന്നു. 

ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീപക് പരമേശ്വരൻ, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. ദിനേശ് മാസ്റ്റർ, പ്രസന്ന മാസ്റ്റർ എന്നിവരാണ് ഡാൻസ് കൊറിയോഗ്രാഫേഴ്‌സ്.

 അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആർ ഒ - ശബരി

PREV
Read more Articles on
click me!

Recommended Stories

കേരളം മുഴുവൻ ഖജുരാഹോയിലേക്ക്; രസിച്ചാസ്വദിച്ച് കാണാനൊരു ഫാമിലി ഫൺ റൈഡ്; തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ ആധിപത്യം
'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍