അമ്പരപ്പിക്കുന്ന മേക്കോവറില്‍ ദിലീപ്; ഇതാണ് നാദിര്‍ഷയുടെ 'കേശു'

Published : Jan 01, 2020, 01:42 PM ISTUpdated : Jan 01, 2020, 02:18 PM IST
അമ്പരപ്പിക്കുന്ന മേക്കോവറില്‍ ദിലീപ്; ഇതാണ് നാദിര്‍ഷയുടെ 'കേശു'

Synopsis

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്  റോഷൻ, മേരാ നാം ഷാജി തുടങ്ങിയ സിനിമകളുടെ  ഹാട്രിക് വിജയത്തിനു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ.' സജീവ് പാഴൂരിന്റേതാണ് തിരക്കഥ.  

മിമിക്രി വേദിയിൽ നിന്ന് മലയാള സിനിമയിലെത്തിയ നാദിർഷയും ദിലീപും പ്രേക്ഷകരുടെ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'കേശു ഈ വീടിന്റെ നാഥൻ.' അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക്  റോഷൻ, മേരാ നാം ഷാജി തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം വീണ്ടും ഒരു ഹിറ്റ് ചിത്രം ഒരുക്കാൻ തയ്യാറെടുക്കുകയാണ്  നാദിർഷ തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനിലൂടെ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

കുടുംബ പ്രേക്ഷകരെ ലക്ഷ്യം വയ്ക്കുന്ന ഫാമിലി എന്റെർറ്റൈനെർ ആണ് 'കേശു ഈ വീടിന്റെ നാഥൻ.'  

തൊണ്ടി മുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്  സജീവ് പാഴൂർ തിരക്കഥയെഴുതി നാഥ് ഗ്രൂപ്പ്‌ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനിൽ നായർ ആണ് . നാദിർഷ തന്നെ സംഗീതം ചെയ്യുന്ന  ചിത്രത്തിന് വരികൾ എഴുതുന്നത് ഹരിനാരായണനാണ്. എഡിറ്റർ സാജൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത്ത് കരുണാകരൻ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പൊന്നിൻ കട്ടയാണെന്നാലും...' 49 വ‍ർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ഗാനം പുതിയ ഭാവത്തിൽ, അനന്തൻ കാടിലെ ഗാനം പുറത്ത്
നടൻ പ്രകാശ് രാജിന് മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, 3 തവണ സമൻസ് അയച്ചിട്ടും ഹാജരായില്ല: ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് കോടതി