'ദേ മാവേലി കൊമ്പത്ത്' കൂട്ടുകെട്ട് വീണ്ടും; നാദ് ഗ്രൂപ്പിന്‍റെ ആദ്യ സിനിമയ്ക്ക് തുടക്കം, ദിലീപ് നായകന്‍

By Web TeamFirst Published Dec 5, 2019, 3:54 PM IST
Highlights
  • നാദ് ഗ്രൂപ്പിന്‍റെ ആദ്യ ചിത്രമായി 'കേശു ഈ വീടിന്‍റെ നാഥന്‍'.
  • നായകനായി ദിലീപ്.

കൊച്ചി: തൊണ്ണൂറുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്ന ഓഡിയോ കാസറ്റ് 'ദേ മാവേലി കൊമ്പത്ത്' മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. 'ദേ മാവേലി കൊമ്പത്തി'ലൂടെ തുടങ്ങിയ നാദ് ഗ്രൂപ്പ് ഇപ്പോള്‍ ആദ്യ സിനിമയുമായി വീണ്ടും പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തുകയാണ്. നാദ് ഗ്രൂപ്പിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് 'കേശു ഈ വീടിന്‍റെ നാഥന്‍'. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപാണ് നായകന്‍. സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് കൊച്ചിയില്‍ നടന്നു. നാദിര്‍ഷ, ദിലീപ്, രമേശ് പിഷാരടി, അനുശ്രീ, സലിം കുമാര്‍, ഹരിശ്രീ അശോകന്‍, സ്വാസിക, കലാഭവന്‍ ഷാജോണ്‍, ആന്‍റോ ജോസഫ്, അബു സലിം തുടങ്ങിയ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 

പുതിയ നിര്‍മ്മാണ സംരഭത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ച് നാദിര്‍ഷയും ദിലീപും ചിത്രത്തിന്‍റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. സജീവ് പാഴൂരിന്‍റേതാണ് കഥ. അനുശ്രീയാണ് ചിത്രത്തിലെ നായിക. കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, ഹരീഷ് കണാരന്‍, സ്വാസിക, പൊന്നമ്മ ബാബു, ഹരിശ്രീ അശോകന്‍ എന്നിവരുള്‍പ്പെടെ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനില്‍ നായരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം നാദിര്‍ഷ. 

click me!