'കണ്ണുകളില്‍ ഇരുട്ട് മൂടുന്നു'; ഇന്നസെന്‍റുമായുള്ള ബന്ധം ഓര്‍മ്മിച്ച് ദിലീപ്

Published : Mar 27, 2023, 12:13 AM IST
'കണ്ണുകളില്‍ ഇരുട്ട് മൂടുന്നു'; ഇന്നസെന്‍റുമായുള്ള ബന്ധം ഓര്‍മ്മിച്ച് ദിലീപ്

Synopsis

"അച്ഛനെപ്പോലെ, സഹോദരനെ പോലെ, ഒരു വഴികാട്ടിയെ പോലെ എന്നും  ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ"

മലയാള സിനിമയിലെ ഇപ്പോഴത്തെ തലമുറയ്ക്ക് മുഴുവന്‍ പ്രിയങ്കരനായ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ആയിരുന്നു ഇന്നസെന്‍റ്. ഏത് വലിയ പ്രതിസന്ധി ഘട്ടത്തിലും ലാഘവത്തോടെയുള്ള മറുപടികളാല്‍ അവര്‍ക്ക് താങ്ങായി നിന്ന സഹപ്രവര്‍ത്തകന്‍. ഇപ്പോഴിതാ ഇന്നസെന്‍റ് തനിക്ക് ആരായിരുന്നുവെന്ന് പറയുകയാണ് ദിലീപ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ദിലീപിന്‍റെ പോസ്റ്റ്.

ദിലീപിന്‍റെ കുറിപ്പ്

"വാക്കുകൾ മുറിയുന്നു...  കണ്ണുകളിൽ ഇരുട്ടു മൂടുന്നു... ആശുപത്രിയിൽ  കാത്തിരിക്കുമ്പോൾ ഡോക്ടർ വന്നു പറയുന്ന വാക്കുകൾ കേട്ട്... ആരായിരുന്നു ഇന്നസെന്റ് എന്ന ആ വലിയ മനുഷ്യൻ എനിക്ക്.... അച്ഛനെപ്പോലെ സഹോദരനെ പോലെ ഒരു വഴികാട്ടിയെ പോലെ എന്നും  ജീവിതത്തിൽ എനിക്കൊപ്പം ഉണ്ടായിരുന്ന ആ മനുഷ്യൻ വിട പറഞ്ഞിരിക്കുന്നു... കലാരംഗത്ത് എനിക്ക് ഒരു വിലാസം തന്നത് ആ ശബ്ദമായിരുന്നു, പിന്നീട് സിനിമയിലെത്തിയപ്പോഴും പിൻബലമായത് അദ്ദേഹത്തിന്റെ കരുതൽ ആയിരുന്നു, ജീവിതത്തിലെ പ്രതിസന്ധികളിൽ അദ്ദേഹത്തിന്റെ ആശ്വാസവാക്കുകൾ കരുത്തായിരുന്നു... ഇനിയാ ശബ്ദവും രൂപവും, ആശ്വാസ വാക്കുകളും നിലച്ചു എന്നറിയുമ്പോൾ... വാക്കുകൾ മുറിയുന്നു... ഇല്ല, ഇന്നസെന്റ് ഏട്ടാ നിങ്ങൾ എങ്ങോട്ടും പോകുന്നില്ല, ഓർമ്മയുള്ള കാലം വരെ എന്നും എനിക്കൊപ്പം ഞങ്ങൾക്കൊപ്പം നിങ്ങൾ ഉണ്ടാവും......."

കൊച്ചിയിലെ ആശുപത്രിയില്‍ രാത്രി 10.30 നായിരുന്നു ഇന്നസെന്‍റിന്‍റെ അന്ത്യം. മന്ത്രി പി രാജീവാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷമാണ് മന്ത്രി രാജീവ് മരണ വാർത്ത സ്ഥിരീകരിച്ചത്. മാർച്ച് മൂന്നിനാണ് ഇന്നസെന്‍റിനെ കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്. രണ്ട് തവണ അർബുദത്തെ അതിജീവിച്ച അദ്ദേഹത്തിന് തുടർച്ചയായി കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നുള്ള ന്യൂമോണിയ ആണ് ആരോഗ്യാവസ്ഥ ഗുരുതരമാക്കിയത്.

ALSO READ : വിങ്ങിപ്പൊട്ടി ജയറാം; ഇന്നസെന്‍റിനെ അവസാനമായി കണ്ട് ആശുപത്രിയില്‍ നിന്ന് പുറത്തേക്ക്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ'; ​ഗ്രാന്റ് ഓഡിയോ ലോഞ്ച് 24ന്, മുഖ്യാതിഥിയായി ദിലീപ്
പരിപാടിക്കെത്തിയ കാണികളോട് വേടന്‍റെ ഉപദേശം; 'ഇലക്ഷൻ വരാൻ പോകുന്നു, നോക്കി വോട്ട് ചെയ്യുക, നോക്കി വോട്ട് ചെയ്യുക'