അം അഃ : ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന വേഷത്തില്‍, ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത്

Published : Nov 30, 2024, 12:36 PM ISTUpdated : Nov 30, 2024, 02:30 PM IST
അം അഃ : ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന വേഷത്തില്‍, ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത്

Synopsis

തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ 'അം അഃ'  പ്രഖ്യാപിച്ചു. 

കൊച്ചി: തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ ' പ്രകാശനം ചെയ്തിരിക്കുന്നു. അം  അഃ എന്നാണ് ടൈറ്റിൽ . പേരു നൽകുന്ന  കൗതുകം പോലെ തന്നെ ചിത്രവും ഏറെ കൗതുകം നിറഞ്ഞതാണെന്നാണ് അണിയറക്കാരുടെ അവകാശവാദം.  

ഈ കൗതുകം പ്രേക്ഷകർ ഏറെ സ്വീകരിച്ചിരിക്കുന്നതായിട്ടാണ് സോഷ്യൽ മീഡിയായിലെ പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം  തോമസ് സെബാസ്റ്റ്യന്‍റെ നാലാമത് ചിത്രമാണിത്.  മമ്മൂട്ടി നായകനായ മായാ ബസാർ , കുഞ്ചാക്കോബോബൻ നായകനായ ജമ്നാ പ്യാരി, ധ്യാൻ - അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നീ ചിത്രങ്ങൾക്കു ശേഷം  തോമസ് സെബാസ്റ്റ്യൻ  ഒരുക്കുന്ന ചിത്രമാണിത്.

തികഞ്ഞ ഫാമിലി ഡ്രാമയായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, അലൻസിയർ, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന് തമിഴ് താരം ദേവദർശിനി മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ - കവി പ്രസാദ് ഗോപിനാഥ്, സംഗീതം - ഗോപി സുന്ദർ, ഛായാഗ്രഹണം - അനീഷ് ലാൽ.
എഡിറ്റിംഗ് - ബിജിത് ബാല, കലാ സംവിധാനം - പ്രശാന്ത് മാധവ്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യും ഡിസൈൻ - കുമാർ എടപ്പാൾ, സ്റ്റിൽസ്- സിനറ്റ് സേവ്യർ

ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ - ഗിരീഷ് മാരാർ, അസ്സോസ്സിയേറ്റ് ഡയറക്ടർ ഷാമിലിൻ ജേക്കബ്ബ്.
നിർമ്മാണ നിർവ്വഹണം - ഗിരീഷ് അത്തോളി തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്‍റെ  പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പിആര്‍ഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്. 

'അയാള്‍ അത് നിര്‍ത്തിയില്ല': ഇന്‍റിമേറ്റ് രംഗത്തില്‍ നടന്‍റെ അസഭ്യമായ പെരുമാറ്റം വിവരിച്ച് നടി സയാനി ഗുപ്ത

'സുമതി വളവ്' പാലക്കാട് ആരംഭിച്ചു; മോളിവുഡിലേക്ക് തിങ്ക് സ്റ്റുഡിയോസും ചുവടുവയ്ക്കുന്നു

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വീണ്ടും ഹോളിവുഡില്‍ നിന്ന് ഞെട്ടിക്കുന്ന വാർത്ത! 8100 കോടി ഡോളറിന്റെ ഇടപാട്, വാര്‍ണര്‍ ബ്രദേഴ്‌സിനെ വാങ്ങി പാരാമൗണ്ട്
ബി ഉണ്ണികൃഷ്ണൻ തുടരും; രാജി ഫെഫ്ക അംഗീകരിച്ചില്ല