കള്ളന്മാർ കളത്തിലിറങ്ങുന്നു ! 'മനസാ വാചാ' നാളെ മുതൽ

Published : Mar 07, 2024, 10:09 AM IST
കള്ളന്മാർ കളത്തിലിറങ്ങുന്നു ! 'മനസാ വാചാ' നാളെ മുതൽ

Synopsis

ശ്രീനിവാസൻ നായക കഥാപാത്രത്തെ അവതരിപ്പിച്ച 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ ഹിറ്റടിച്ച ഡയലോഗാണ് 'സ്റ്റാർട്ട് ആക്ഷൻ കട്ട്'. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പ്രൊഡക്ഷൻ കമ്പനിക്ക് സിനിമയിലൂടെ ഹിറ്റായ ഡയലോഗ് പേരായ് നൽകുന്നത്. 

കൊച്ചി: മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയൻ ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മനസാ വാചാ'. തൃശൂരിന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രം നാളെ മുതൽ തിയറ്ററുകളിലെത്തും. മലയാളത്തിലെ പുതിയ ഫിലിം പ്രൊഡക്ഷൻ കമ്പനിയായ 'സ്റ്റാർട്ട് ആക്ഷൻ കട്ട്' നിർമ്മാണം വഹിക്കുന്ന ചിത്രത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ഡയറക്ടർ ബ്രില്യൻസിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ദിലീഷ് പോത്തനാണ് നായകൻ. 

ഇതൊരു മുഴുനീള കോമഡി എന്റർടൈനറാണ്. മജീദ് സയ്ദിന്റെതാണ് തിരക്കഥ. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്. ശ്രീനിവാസൻ നായക കഥാപാത്രത്തെ അവതരിപ്പിച്ച 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ ഹിറ്റടിച്ച ഡയലോഗാണ് 'സ്റ്റാർട്ട് ആക്ഷൻ കട്ട്'. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പ്രൊഡക്ഷൻ കമ്പനിക്ക് സിനിമയിലൂടെ ഹിറ്റായ ഡയലോഗ് പേരായ് നൽകുന്നത്. നിലവിൽ അമേരിക്കയിലും ഇന്ത്യയിലും ഓഫീസുള്ള ഈ നിർമ്മാണ കമ്പനിയുടെ ആദ്യ സംരംഭമാണ് 'മനസാ വാചാ'. 

പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ 'ധാരാവി ദിനേശ്' എന്ന കഥാപാത്രത്തെയാണ് ദിലീഷ് പോത്ത‌ൻ അവതരിപ്പിക്കുന്നത്. 'മീശമാധവൻ', 'ക്രേസി ഗോപാലൻ', 'സപ്തമശ്രീ തസ്കരാ', 'റോബിൻ ഹുഡ്', 'വെട്ടം' എന്നീ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തുവെക്കാൻ തക്കവണ്ണം മോഷണം ഇതിവൃത്തമാക്കിയ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ പ്രത്യക്ഷപ്പെടുന്നത്. 

ചിത്രത്തിന്റെ ട്രെയിലർ, ടീസർ, പ്രൊമോ സോങ്ങ് എന്നിവ പുറത്തുവിട്ടിട്ടുണ്ട്. 'മനസാ വാചാ കർമ്മണാ' എന്ന പേരിൽ എത്തിയ പ്രൊമോ സോങ്ങ് ജാസി ഗിഫ്റ്റാണ് ആലപിച്ചത്. സുനിൽ കുമാർ പികെ വരികളും സംഗീതവും ഒരുക്കിയ ഗാനം യൂ ട്യൂബ് ട്രെൻഡിങ്ങിലാണ്. ട്രെയിലറും ടീസറും റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. 

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: നിസീത് ചന്ദ്രഹാസൻ, ഛായാഗ്രഹണം: എൽദോ ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സുനിൽകുമാർ പി കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ: നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, പ്രൊജക്ട് ഡിസൈനർ: ടിൻ്റു പ്രേം, കലാസംവിധാനം: വിജു വിജയൻ വി വി

മേക്കപ്പ്: ജിജോ ജേക്കബ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം, ഫൈനൽ മിക്സ്: ജിജു ടി ബ്രൂസ്, സ്റ്റുഡിയോ: ചലച്ചിത്രം, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, സ്റ്റിൽസ്: ജെസ്റ്റിൻ ജെയിംസ്, ടൈറ്റിൽ ഡിസൈൻ: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ