ഇതുവരെ കാണാത്ത ഗെറ്റപ്പ്, ലുക്ക്, ദിലീഷ് പോത്തന്‍റെ 'ധാരാവി ദിനേഷ്' പൊളിക്കും! റിലീസ് തീരുമാനിച്ച് 'മനസാ വാചാ'

Published : Feb 14, 2024, 09:13 PM ISTUpdated : Feb 14, 2024, 09:15 PM IST
ഇതുവരെ കാണാത്ത ഗെറ്റപ്പ്, ലുക്ക്, ദിലീഷ് പോത്തന്‍റെ 'ധാരാവി ദിനേഷ്' പൊളിക്കും! റിലീസ് തീരുമാനിച്ച് 'മനസാ വാചാ'

Synopsis

ചിത്രത്തിനായി ജാസി ഗിഫ്റ്റ് അലപിച്ച പ്രൊമോ സോങ് യൂ ട്യൂബ് ട്രെൻഡിലാണ്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും ഡയറക്ടർ ബ്രില്യൻസിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ച ദിലീഷ് പോത്തൻ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് നവാഗതനായ ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്യുന്ന 'മനസാ വാചാ'. തൃശൂർന്റെ പശ്ചാത്തലത്തിൽ ഒരു കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ 'ധാരാവി ദിനേശ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. 'മീശമാധവൻ', 'ക്രേസി ഗോപാലൻ', 'തസ്കരവീരൻ', 'സപ്തമശ്രീ തസ്കരാ', 'റോബിൻ ഹുഡ്', 'വെട്ടം' എന്നീ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തുവെക്കാൻ തക്കവണ്ണം മോഷണം പ്രമേയമാക്കി ഒരുക്കിയ ഈ ചിത്രത്തിൽ പ്രേക്ഷകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും ലുക്കിലുമാണ് ദിലീഷ് പോത്തൻ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ടീസറും 'മനസാ വാചാ' എന്ന പേരിൽ പുറത്തുവിട്ട പ്രൊമോ സോങും ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് അലപിച്ച പ്രൊമോ സോങ് യൂ ട്യൂബ് ട്രെൻഡിലാണ്. 

അഞ്ചാം പാതിരയുടെ എഡിറ്ററിൽ നിന്നും ഇതാദ്യം! ഒപ്പം അമ്പരപ്പിക്കാൻ മഞ്ജുവാര്യർ; ഞെട്ടിച്ച് 'ഫൂട്ടേജ്' പോസ്റ്റർ
 
മിനി സ്‌ക്രീനിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ പൊടിയന്റെ ആദ്യ സംവിധാന ചിത്രമായ 'മനസാ വാചാ' ഒരു ഫൺ ആൻഡ് എന്റർടെയ്നർ സിനിമയാണ്. മജീദ് സയ്ദ് തിരക്കഥ രചിച്ച ചിത്രം സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മാർച്ച് ആദ്യ വാരം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം: എൽദോ  ഐസക്ക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സുനിൽകുമാർ പി കെ, പ്രൊജക്ട് ഡിസൈൻ: ടിൻ്റു പ്രേം, കലാസംവിധാനം: വിജു വിജയൻ വി വി, മേക്കപ്പ്: ജിജോ ജേക്കബ്, വസ്ത്രാലങ്കാരം: ബ്യൂസി ബേബി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: നിസീത് ചന്ദ്രഹാസൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിഷ്ണു ഐക്കരശ്ശേരി, ഫിനാൻസ് കൺട്രോളർ: നിതിൻ സതീശൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി കെ, സ്റ്റിൽസ്: ജെസ്റ്റിൻ ജെയിംസ്, വിഎഫ്എക്സ്: പിക്ടോറിയൽ വിഎഫ്എക്സ്, ഐ സ്ക്വയർ മീഡിയ, കളറിസ്റ്റ്: രമേഷ് അയ്യർ, ഡിഐ എഡിറ്റർ: ഗോകുൽ ജി ഗോപി, ടുഡി ആനിമേഷൻ: സജ്ഞു ടോം, ടൈറ്റിൽ ഡിസൈൻ: സനൂപ് ഇ സി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, കോറിയോഗ്രഫി: യാസെർ അറഫാത്ത, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്.

സംഭവം അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ, ബാഗ് കണ്ട് സംശയം തോന്നി! ഷൊർണൂരിലെ പരിശോധനയിൽ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി