'കൊവിഡ് സാഹചര്യമില്ലെങ്കിൽ ജോജി ഉണ്ടാവില്ലായിരുന്നു'; അവാര്‍ഡ് നേട്ടത്തിൽ സന്തോഷം പങ്കുവച്ച് ദിലീഷ് പോത്തൻ

Published : May 27, 2022, 06:25 PM IST
'കൊവിഡ് സാഹചര്യമില്ലെങ്കിൽ ജോജി ഉണ്ടാവില്ലായിരുന്നു'; അവാര്‍ഡ് നേട്ടത്തിൽ സന്തോഷം പങ്കുവച്ച് ദിലീഷ് പോത്തൻ

Synopsis

Kerala State Film Awards  52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്‍കാരങ്ങളുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കിയത് മുഖ്യധാരാ ചിത്രങ്ങള്‍

52-ാം സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്‍കാരങ്ങളുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കിയത് മുഖ്യധാരാ ചിത്രങ്ങള്‍. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്‍ത ജോജിയും അവാര്‍ഡുകൾ സ്വന്തമാക്കി.  ജോജി ഒരുക്കിയ ദിലീഷ് പോത്തനാണ് മികച്ച സംവിധായകന്‍. ജോജിയിലെ ബിന്‍സിയെ അവതരിപ്പിച്ച ഉണ്ണിമായ പ്രസാദ് ആണ് മികച്ച സ്വഭാവ നടി. ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയ ശ്യാം പുഷ്‍കരന് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‍കാരവും ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയ ജസ്റ്റിന്‍ വര്‍ഗീസിന് അതിനുള്ള പുരസ്‍കാരവും ലഭിച്ചു. ജോജിക്ക് ലഭിച്ച അംഗീകാരത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തനും നടി ഉണ്ണിമായയും..

ജോജിക്ക് കിട്ടിയ അംഗീകാരത്തിൽ, വലിയ സന്തോഷത്തോടെ ഈ നിമിഷത്തെ കാണുന്നു. നാല് അവ‍ാ‍ര്‍ഡുകൾ ജോജിക്കുണ്ട്. ഈ അവസരത്തിൽ, തിരക്കഥ, സിനിമാറ്റോഗ്രഫി, ആര്‍ട്സ്  എല്ലാര്‍ക്കും നന്ദി.  കൊവിഡ് വലിയൊരു പ്രതിസന്ധി ഉള്ളതുകൊണ്ടു തന്നെ കൂടുതൽ ക്രിയേറ്റീവായി അത് ചെയ്യാൻ സാധിച്ചു. കൊവിഡ് ഇല്ലായിരുന്നെങ്കിൽ, അങ്ങനെയൊരു സാഹചര്യം നാട്ടിലുണ്ടായില്ലെങ്കിൽ ആ ചിത്രം സംഭവിക്കില്ലായിരുന്നു. അങ്ങനൊരു സാഹചര്യത്തിൽ ഉണ്ടായൊരു സിനിമയാണ്. മികച്ച സംവിധായകനിലേക്ക് എന്നെ എത്തിക്കണമെങ്കിൽ അതിന്റെ ആശയത്തിനും അതിന്റെതായ പങ്കുണ്ട്. നല്ലൊരു ആശയത്തിന് മാത്രമേ അത്തരമൊരു നേട്ടത്തിലേക്ക് സംവിദായകനെ എത്തിക്കാൻ സാധിക്കൂ- ദിലീഷ് പോത്തൻ പറഞ്ഞു.

ഭയങ്കര സന്തോഷമുണ്ട്. ടീമിന്റൊപ്പമാകുമ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റുമെന്നാണ് പറയാനുള്ളത്. കുടുംബത്തിലുള്ളവര്‍ക്കും കൂട്ടുകാര്‍ക്കും അവാര്‍ഡ് കിട്ടിയതിൽ സന്തോഷമുണ്ടെന്ന് ശ്വാം പുഷ്കരനും പറ‍ഞ്ഞു.

മുഴുവന്‍ അവാര്‍ഡ് ജേതാക്കളെയും അറിയാം

ചിത്രം- ആവാസവ്യൂഹം (സംവിധാനം: കൃഷാന്ദ് ആര്‍ കെ)

രണ്ടാമത്തെ ചിത്രം- പുരസ്‍കാരം രണ്ട് ചിത്രങ്ങള്‍ക്ക്

ചവിട്ട് (റഹ്‍മാന്‍ ബ്രദേഴ്സ്), നിഷിദ്ധോ (താര താമാനുജന്‍)

സംവിധായകന്‍- ദിലീഷ് പോത്തന്‍ (ജോജി)

നടന്‍- ബിജു മേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് (നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ്)

ALSO READ : 'വളരെയധികം എഫർട്ട് എടുത്ത ചിത്രം'; ആദ്യ ബെസ്റ്റ് ആക്ടർ നേട്ടത്തിൽ ബിജു മേനോൻ

നടി- രേവതി (ഭൂതകാലം)

സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)

സ്വഭാവ നടി- ഉണ്ണിമായ പ്രസാദ് (ജോജി)

ബാലതാരം (ആണ്‍)- മാസ്റ്റര്‍ ആദിത്യന്‍

ബാലതാരം (പെണ്‍)- സ്നേഹ അനു (തല)

കഥാകൃത്ത്- ഷാഹി കബീര്‍ (നായാട്ട്)

ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ (ചുരുളി)

തിരക്കഥാകൃത്ത്- കൃഷാന്ദ് ആര്‍ കെ (ആവാസവ്യൂഹം)

ALSO READ : എന്തുകൊണ്ട് രേവതി? 'ഭൂതകാല'ത്തിലെ പ്രകടനത്തെ ഒറ്റ വരിയിൽ വാഴ്ത്തി ജൂറി

തിരക്കഥ (അഡാപ്റ്റേഷന്‍)- ശ്യാം പുഷ്കരന്‍ (ജോജി)

ഗാനരചയിതാവ്- ബി കെ ഹരിനാരായണന്‍ (കണ്ണീരു കടഞ്ഞു കടിഞ്ഞൂല്‍ പെറ്റുണ്ടായ../ കാടകലം)

സംഗീത സംവിധായകന്‍ (ഗാനങ്ങള്‍)- ഹിഷാം അബ്ദുള്‍ വഹാബ് (ഹൃദയത്തിലെ എല്ലാ ഗാനങ്ങളും)

സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം)- ജസ്റ്റിന്‍ വര്‍ഗീസ് (ജോജി)

പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍ (രാവില്‍ മയങ്ങുമീ പൂമടിയില്‍/ മിന്നല്‍ മുരളി)

പിന്നണി ഗായിക- സിതാര കൃഷ്ണകുമാര്‍ (പാല്‍നിലാവിന്‍ പൊയ്കയില്‍/ കാണെക്കാണെ)

എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)

കലാസംവിധായകന്‍- ഗോകുല്‍ദാസ് എ വി (തുറമുഖം)

സിങ്ക് സൌണ്ട്- അരുണ്‍ അശോക്, സോനു കെ പി (ചവിട്ട്)

ശബ്ദമിശ്രണം- ജസ്റ്റിന്‍ ജോസ് (മിന്നല്‍ മുരളി)

ശബ്ദരൂപകല്‍പ്പന- രംഗനാഥ് രവി (ചുരുളി)

പ്രോസസിംഗ് ലാബ്/ കളറിസ്റ്റ്- ലിജു പ്രഭാകര്‍, രംഗ്‍റേയ്സ് മീഡിയ വര്‍ക്സ് (ചുരുളി)

മേക്കപ്പ് ആര്‍ട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി (ആര്‍ക്കറിയാം)

വസ്ത്രാലങ്കാരം- മെല്‍വി കെ (മിന്നല്‍ മുരളി)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഈ വിഭാഗത്തില്‍ അര്‍ഹമായ പ്രകടനങ്ങളില്ലെന്ന് ജൂറി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- ദേവി എസ് (ദൃശ്യം 2)- കഥാപാത്രം റാണി (മീന)

ALSO READ : എന്തുകൊണ്ട് ബിജു മേനോനും ജോജുവും മികച്ച നടനായി ? ജൂറി പറയുന്നു

നൃത്തസംവിധാനം- അരുണ്‍ലാല്‍ (ചവിട്ട്)

ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്- ഹൃദയം

നവാഗത സംവിധായകന്‍- കൃഷ്ണേന്ദു കലേഷ് (പ്രാപ്പെട)

കുട്ടികളുടെ ചിത്രം- കാടകലം (സഖില്‍ രവീന്ദ്രന്‍)

വിഷ്വല്‍ എഫക്റ്റ്സ്- ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി)

സ്ത്രീ/ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്- നേഘ എസ് (അന്തരം)

പ്രത്യേക ജൂറി അവാര്‍ഡ്

കഥ, തിരക്കഥ- ഷെറി ഗോവിന്ദന്‍ (അവനോവിലോന)

പ്രത്യേക ജൂറി പരാമര്‍ശം

ജിയോ ബേബി- ഫ്രീഡം ഫൈറ്റ്

രചനാ വിഭാഗം

ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)

ചലച്ചിത്ര ലേഖനം- മലയാള സിനിമയിലെ ആണൊരുത്തന്മാര്‍: ജാതി, ശരീരം, താരം (ജിതിന്‍ കെ സി)

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

ചലച്ചിത്ര ഗ്രന്ഥം- നഷ്‍ട സ്വപ്‍നങ്ങള്‍ (ആര്‍ ഗോപാലകൃഷ്ണന്‍)

ചലച്ചിത്ര ഗ്രന്ഥം- ഫോക്കസ്: സിനിമാപഠനങ്ങള്‍ (ഡോ. ഷീബ എം കുര്യന്‍)

ചലച്ചിത്ര ലേഖനം- ജോര്‍ജ്കുട്ടിയും മലയാളിയുടെ ഉഭയ ഭാവനയും (ഡോ. രാകേഷ് ചെറുകോട്)

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍