പഠാനൊപ്പം 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' തിയറ്ററിലേക്ക്; റി- റിലീസിന് ഷാരൂഖ് ചിത്രം

Published : Feb 11, 2023, 07:28 PM ISTUpdated : Feb 11, 2023, 07:32 PM IST
പഠാനൊപ്പം 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' തിയറ്ററിലേക്ക്; റി- റിലീസിന് ഷാരൂഖ് ചിത്രം

Synopsis

മലയാളത്തിൽ നിന്നും പ്രണവ് മോ​ഹൻലാലിന്റെ ഹൃദയവും റി-റിലീസിന് എത്തുന്നുണ്ട്.

ന്ത്യൻ സിനിമ ചരിത്രത്തിൽ ഭാഷകളുടെ വേർതിരിവില്ലാതെ ഒഴുകിപ്പടർന്ന പ്രണയകാവ്യമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് നിറം പകർന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ഡിഡിഎൽജെ എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ഷാരൂഖ് ഖാൻ ചിത്രം വീണ്ടും തിയറ്ററിൽ എത്തുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

പ്രണയ ദിനത്തോട് അനുബന്ധിച്ചാണ് ഷാരൂഖ് ഖാനും കാജോളും തകർത്തഭിനയിച്ച ചിത്രം റി- റിലീസിന് എത്തുന്നത്. റിലീസുമായി ബന്ധപ്പെട്ട് 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ'യുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. വാലന്റൈൻ ആഴ്ച മുഴുവനും ചിത്രം തിയറ്ററിൽ ഉണ്ടായിരിക്കും. 

അതേസമയം, വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇം​ഗ്ലീഷിൽ നിന്നും ടൈറ്റാനിക്കും ഹിന്ദിയിൽ‌ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയെ കൂടാതെ തമാഷയും(Tamasha), തമിഴിൽ‌ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ട്. മലയാളത്തിൽ നിന്നും പ്രണവ് മോ​ഹൻലാലിന്റെ ഹൃദയവും റി-റിലീസിന് എത്തുന്നുണ്ട്. നിവിന്റെ പ്രേമവും റിലീസ് ചെയ്യുന്നുണ്ടെന്നാണ് വിവരം. ഫെബ്രുവരി 10മുതലാകും ഹൃദയം റിലീസ് ചെയ്യുക.

കമിതാക്കളായി അർജുനും മമിതയും; അനശ്വരയുടെ 'പ്രണയ വിലാസം' ടീസർ എത്തി

ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രം പഠാനും തിയറ്ററില്‍ വിജയകരമായി പ്രദര്‍ശനെ തുടരുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാർത്ഥ് ആനന്ദ് ആണ്. ദീപിക പദുക്കോൺ നായികയായും ജോൺ എബ്രഹാം പ്രതിനായക വേഷത്തിലും എത്തിയിരുന്നു. സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്. ഇന്നുവരെയുള്ള കണക്ക് പ്രകാരം 901കോടിയാണ് പഠാന്‍ ബോക്സ് ഓഫീസില്‍ നേടിയിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'