
നാല് വർഷത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. അഖിൽ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ഏജന്റ് ഇന്ന് തിയറ്ററുകളിൽ എത്തും. നടൻ ഡിനോ മോറിയയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് ഡിനോ മോറിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
‘കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിക്കൊപ്പം ഡിനോ മോറിയോ ആദ്യമായി അഭിനയിച്ചത്. ചിത്രത്തിൽ ചെറിയൊരു ഭാഗം മാത്രമായിരുന്നു നടൻ കൈകാര്യം ചെയ്തത്. 18-20 വർഷങ്ങൾക്കുശേഷമാണ് മമ്മൂട്ടിക്ക് ഒപ്പം ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്നതെന്നും ഡിനോ മോറിയ കൂട്ടിച്ചേർത്തു.
“ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി,അതിനാൽ അദ്ദേഹത്തെ ലൊക്കേഷനിൽ കാണുന്നതും അദ്ദേഹത്തോടൊപ്പം ഇടപഴകുന്നതും സന്തോഷമുള്ള കാര്യമായിരുന്നു. ചിത്രത്തിൽ അദ്ദേഹത്തോടൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിരുന്നു, ഒരു വെല്ലുവിളിയോടുകൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിന്‍റെ മുന്നിൽ അതിശയകരമായി അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിനയം നിരീക്ഷിക്കുമ്പോഴൊക്കെയും എന്‍റെ അഭിനയം മെച്ചപ്പെടുത്താനും സാധിച്ചു", എന്നാണ് ഡിനോ പറഞ്ഞത്.
'സംഘടന അംഗത്വമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ ബാധകമല്ലെന്ന ധ്വനി ഭരണഘടന വിരുദ്ധം'
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഏജന്റ്, പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് തിയറ്ററിൽ എത്തുന്നത്. മേജര്‍ മഹാദേവന്‍ എന്ന പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ) തലവന്‍ മേജര്‍ മഹാദേവനായാണ് മമ്മൂട്ടി ഏജന്‍റില്‍ എത്തുന്നത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ