മാർക്കോയ്ക്ക് ശേഷം ഹനീഫ് അദേനി; സംവിധാനം അജയ് വാസുദേവ്

Published : Mar 03, 2025, 08:02 PM ISTUpdated : Mar 03, 2025, 08:10 PM IST
മാർക്കോയ്ക്ക് ശേഷം ഹനീഫ് അദേനി; സംവിധാനം അജയ് വാസുദേവ്

Synopsis

രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ സിനിമകൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രവുമാണിത്.

'മാർക്കോ' യുടെ ഗംഭീര വിജയത്തിന് ശേഷം ഹനീഫ് അദേനി കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. അജയ് വാസുദേവ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം റോയൽ സിനിമാസിൻ്റെ ബാനറിൽ സി.എച്ച് മുഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്. 'മാസ്റ്റർ പീസി'ന് ശേഷം ഹൈ ഒക്ടെയ്ൻ ആക്ഷൻ എൻ്റർടെയ്ൻമെൻ്റുമായി റോയൽ സിനിമാസ് എത്തുന്ന ചിത്രം കൂടിയാണിത്.

അജയ് വാസുദേവും ഹനീഫ് അദേനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം അണിയറയിൽ. സിനിമയിലെ അഭിനേതാക്കളുടേയും മറ്റ് ക്രൂ അംഗങ്ങളുടേയും വിവരങ്ങൾ ഉടൻ പുറത്തുവിടും. രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ സിനിമകൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രവുമാണിത്. പി ആർ ഒ : ആതിര ദിൽജിത്ത്.

ലുക്മാൻ ഇനി 'അതിഭീകര കാമുകൻ'; സിനിമയുടെ പൂജ കഴിഞ്ഞു, ചിത്രീകരണം ഉടൻ

അജയ് വാസുദേവ് സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മാസ്റ്റർപീസ്. പുലിമുരുകൻ ചിത്രത്തിന്റെ രചന നിർവഹിച്ച ഉദയ കൃഷ്ണയായിരുന്നു രചന. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, മുകേഷ്, വരലക്ഷ്മി ശരത്കുമാർ, ഗോകുൽ സുരേഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 2017 ഡിസംബറിലാണ് മാസ്റ്റർപീസ് പ്രദർശനത്തിനെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'പൊങ്കാല'; റിലീസിന് ശേഷമുള്ള പുത്തൻ ടീസർ പുറത്ത്