അമൽ നീരദ് കാത്തുവച്ചിരിക്കുന്നതെന്ത് ? കസറാൻ ഫഹദും ചാക്കോച്ചനും, 'ബോഗയ്ന്‍‍വില്ല' റിലീസ് തിയതി

Published : Sep 27, 2024, 06:04 PM ISTUpdated : Sep 27, 2024, 06:19 PM IST
അമൽ നീരദ് കാത്തുവച്ചിരിക്കുന്നതെന്ത് ? കസറാൻ ഫഹദും ചാക്കോച്ചനും, 'ബോഗയ്ന്‍‍വില്ല' റിലീസ് തിയതി

Synopsis

മമ്മൂട്ടിയുടെ ഭീഷ്മപർവത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രതീക്ഷ വാനോളം ആണ്. 

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന 'ബോഗയ്ന്‍‍വില്ല'യുടെ റിലീസ് തിയതി പുറത്തുവിട്ടു. ഒക്ടോബർ 17ന് ചിത്രം തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. കേന്ദ്രകഥാപാത്രങ്ങളായ ജ്യോതിർമയി,കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് പോസ്റ്ററിൽ ഉള്ളത്. മമ്മൂട്ടിയുടെ ഭീഷ്മപർവത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രതീക്ഷ വാനോളം ആണ്. 

സുഷിന്‍ ശ്യാം ആണ് 'ബോഗയ്ന്‍‍വില്ല'യ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. സോണി മ്യൂസിക് ആണ് ഓഡിയോ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിന്‍റെ പ്രമോ സോംഗ് ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. സ്തുതി എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആയിരുന്നു. സുഷിന്‍റെ അടുത്ത കാലത്തിറങ്ങിയ ഗാനങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഗാനമാണ് 'സ്തുതി'. കുഞ്ചാക്കോ ബോബന്‍റെ ചടുലമായ ചുവടുകളും ഈ ഗാനരംഗങ്ങളുടെ ഹൈലൈറ്റാണ്.

ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രൻ ആണ്. എഡിറ്റിം​ഗ് വിവേക് ഹര്‍ഷനും നിര്‍വ്വഹിക്കുന്നു. ഏതൊരു അമല്‍ നീരദ് ചിത്രത്തെയും പോലെതന്നെ അണിയറക്കാര്‍ വലിയ പബ്ലിസിറ്റി നല്‍കാതെതന്നെ പ്രീ റിലീസ് ഹൈപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ബോഗയ്ന്‍‍വില്ലയും. 

അതേസമയം, പുഷ്പ 2 ആണ് ഫഹദിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുകുമാര്‍ ആണ്. 2024 ഡിസംബർ ആറിനാണ് പുഷ്പ 2 റിലീസ് ചെയ്യുക. പുഷ്പ ക്ലൈമാക്സിൽ ആയിരുന്നു പുഷ്പ രാജും ഭൻവറും ഒന്നിച്ചെത്തിയത്. രണ്ടാം ഭ​ഗത്തിൽ ഇരുവരുടെയും മികച്ച കോമ്പിനേഷന്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാസ്വാദകര്‍. 

ഫുൾ ഓൺ പവറിൽ പ്രഭുദേവ, ആക്ഷന്‍- കോമഡിയില്‍ ത്രസിപ്പിച്ച് 'പേട്ട റാപ്പ്'; റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'