'രാമലീല'യ്ക്ക് ശേഷം അരുൺ ​ഗോപി- ദിലീപ് കൂട്ടുകെട്ട് വീണ്ടും

Published : Aug 26, 2022, 04:21 PM ISTUpdated : Aug 26, 2022, 04:30 PM IST
'രാമലീല'യ്ക്ക് ശേഷം  അരുൺ ​ഗോപി- ദിലീപ് കൂട്ടുകെട്ട് വീണ്ടും

Synopsis

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ നടക്കും. 

'രാമലീല'യ്ക്ക് ശേഷം സംവിധായകൻ അരുൺ ​ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു. അരുൺ ​ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദിലീപിന്റെ സിനിമാ കരിയറിയെ 147മത്തെ ചിത്രം കൂടിയായിരിക്കും ഇത്. ഈ ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അണിയറയിൽ നടക്കുകയാണെന്നും സംവിധായകൻ പറഞ്ഞു. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ നടക്കും. 

വൻതാരനിരയോടെ 2017ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രമാണ് രാമലീല. സച്ചി തിരക്കഥ എഴുതിയ ചിത്രത്തിന്റെ സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ ആയിരുന്നു. മുകേഷ്, പ്ര​യാ​ഗ മാർട്ടിൻ, രാധിക ശരത്കുമാർ, കലാഭവൻ ഷാജോൺ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തിയത്. മുളകുപാടം ഫിലിംസ് ആയിരുന്നു നിർമ്മാണം.

അതേസമയം, വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടു കെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ദിലീപിനൊപ്പം ജോജു ജോർജും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.  സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ സ്ക്രീനിൽ എത്തിക്കുന്നത്. റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. 

മൂന്നാം വാരവും 164 തിയറ്ററുകളില്‍; വിസ്‍മയ വിജയമായി 'തല്ലുമാല'

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തില്‍ ഉര്‍വശി ആയിരുന്നു നായിക. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ഒരിടവേളക്ക് ശേഷം ദിലീപിന്‍റേതായി പുറത്തിറങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആ ഭൂതകാലത്തിലേക്ക് തിരിച്ചുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..'; തുറന്നുപറഞ്ഞ് പ്രിയങ്ക മോഹൻ
'മമ്മൂട്ടിയുടെ ഉള്ളിൽ അപ്പോൾ മൈക്കിളപ്പനാണോ സേതുരാമയ്യരാണോ എന്ന് ആർക്കറിയാം..?'; പിന്തുണച്ച് സരിത ബാലകൃഷ്ണൻ