
പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയത്തിളക്കത്തിലാണ് സിജു വില്‍സണ്‍. ആറാട്ടുപുഴ വേലായുധ പണിക്കരായി നിറഞ്ഞാടിയ സിജു വില്‍സണ്‍ ആക്ഷൻ നായകനായി പ്രേക്ഷക മനസ്സില്‍ ചേക്കേറിക്കഴിഞു. ആ കഥാപാത്രത്തിലേക്കുള്ള സിജു വില്‍സണിന്റെ യാത്ര വളരെ വലുതായിരുന്നുവെന്ന് സംവിധായകൻ അരുണ്‍ വൈഗ പറയുന്നു. ചെയ്യുന്ന ജോലിയോട് നൂറു ശതമാനം നീതി പുലർത്തുന്ന താരമാണ് സിജു വില്‍സണ്‍ എന്നും 'ഗുണ്ട ജയന്റെ' സംവിധായകനായ അരുണ്‍ വൈഗ എഴുതിയ കുറിപ്പില്‍ പറയുന്നു.
അരുണ്‍ വൈഗയുടെ കുറിപ്പ്
ഈ ഫോട്ടോ ഞാൻ 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ ഷൂട്ടിംഗ് സെറ്റിൽ സിജു ഭായിയെ കാണാൻ പോയപ്പോൾ എടുത്തതാണ്. 'പത്തൊമ്പതാം നൂറ്റാണ്ട്' സിനിമ കണ്ടു കഴിഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം വന്നതും ഈ ഒരു ചിത്രമായിരുന്നു അത് മറ്റൊന്നുമല്ല വേലായുധപണിക്കർ എന്ന കഥാപാത്രത്തിൽ സിജു വില്‍സണ്‍ നിറഞ്ഞാടി ഇത്രയും വലിയ വിജയത്തിലേക്ക് സിനിമ എത്തിയപ്പോൾ ഞാൻ ഓർത്തുപോയി ആ കഥാപാത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര എത്രമാത്രം വലുതാണെന്ന്. ഞങ്ങൾ അന്ന് ഷൂട്ടിംഗ് സെറ്റിൽ കണ്ടപ്പോൾ അദ്ദേഹം ഫൈറ്റ് സീൻ കഴിഞ്ഞ് കുറച്ചു സമയം കിട്ടി ഞങ്ങളുമായി സംസാരിക്കുന്നതിനിടയിൽ ഉറങ്ങിപ്പോയ സമയത്ത് ഞാൻ എടുത്ത ഫോട്ടോയാണ് വീണ്ടും ടേക്കിനു വിളിക്കുമ്പോൾ വളരെ ഉത്സാഹത്തോടെ വേലായുധപ്പണിക്കരായി അദ്ദേഹം തയ്യാറായി നിൽക്കുന്നു.
എപ്പോഴും ഒരു നടൻ വലിയൊരു താരമാകുന്നതിന്റെ പിന്നിൽ അവരുടെ സിനിമയോടുള്ള ആഗ്രഹവും, അവർ ചെയ്യുന്ന ജോലിയോട് നൂറു ശതമാനം നീതി പുലർത്തുമ്പോഴും ആണ്. 'ഗുണ്ട ജയന്റെ' ഷൂട്ടിംഗ് രാത്രി ഒരുപാട് വൈകി ചെയ്യുമ്പോൾ സിജു ഭായിയുടെ ടേക്ക് ആവുന്ന സമയത്ത് അദ്ദേഹം ഇപ്പോൾ സിനിമയിൽ എത്ര മണിയാണ് എന്ന് സഹ സംവിധായകനോട് ചോദിച്ച് വാച്ചിൽ കറക്റ്റ് ചെയ്യും. എല്ലാവർക്കും രജിസ്റ്റർ ചെയ്യുന്ന ഒരു കാര്യവുമല്ല സഹസംവിധായകൻ ശ്രദ്ധിക്കേണ്ട കാര്യവുമാണ് പക്ഷേ തന്റെ കഥാപാത്രം എല്ലാ കാര്യത്തിലും പെർഫെക്റ്റ് ആവണമെന്ന് ആഗ്രഹിക്കുന്ന ഒരു നടൻ വേലായുധപ്പണിക്കർ എന്ന വലിയ കഥാപാത്രം ചെയ്‍തപ്പോൾ എത്രമാത്രം അതിൽ ശ്രദ്ധ പുലർത്തി ചെയ്തു എന്നുള്ളത് അദ്ദേഹത്തെ ഷൂട്ട് ചെയ്‍തസംവിധായകൻ എന്ന നിലയിൽ എനിക്ക് മനസ്സിലാവും. സിജു ഭായ് നിങ്ങൾ ശരിക്കും ഞെട്ടിച്ചു. ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ സിജു ഭായ്, അതിൽ ഏറെ സന്തോഷവും നിങ്ങളുടെ വിജയം കാണുമ്പോൾ. ഇനിയും വലിയ സിനിമകളും വലിയ വിജയങ്ങളും ജീവിതത്തിൽ സംഭവിക്കട്ടെ.
വിനയൻ സാർ എന്ന സംവിധായകന്റെ തിരിച്ചുവരവാണ് ഏറെ സന്തോഷം നൽകുന്ന മറ്റൊരു കാര്യം ഈ മനോഹരചിത്രം കണ്ടു കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു എങ്ങനെയാണ് അദ്ദേഹം ഇത്രയും ധൈര്യം കാണിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഒരു ചിരി മാത്രമായിരുന്നു ഉത്തരം. ചരിത്രസിനിമകൾ എടുക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് രണ്ടര മണിക്കൂറിലധികം ദൈർഘ്യമുള്ള ഈ സിനിമ വളരെ എൻഗേജ്‍ഡ് ആക്കി തിരക്കഥയും അവതരണവും ഒക്കെ മികച്ചു നിന്നു. രാക്ഷസരാജാവ് സിനിമയുടെ ഷൂട്ടിംഗ് ഉദയംപേരൂർ നടക്കുമ്പോൾ പാട്ട് സീനിൽ പുറകിൽ കുറച്ച് ആൾക്കൂട്ടം വേണം അങ്ങനെ കൂട്ടത്തിൽ ഒരാളായിട്ടാണ് എന്റെ ആദ്യത്തെ ഒരു സിനിമ അനുഭവം. സാറിനോട് സംസാരിച്ചപ്പോൾ ആ ഓർമ്മ പങ്കുവെച്ചു .ഒട്ടേറെ സൂപ്പർഹിറ്റുകൾ തന്നിട്ടുള്ള വിനയൻ സാറിന്റെ ഈ വിജയം ഒരുപാട് സന്തോഷം നൽകുന്നു പ്രതീക്ഷ നൽകുന്നു. തിരക്കഥയിലും സംവിധായകനിലും വിശ്വാസം അർപ്പിച്ച് ധൈര്യത്തോടെ വലിയ സിനിമ നിർമ്മിച്ച് വിജയത്തിലേക്ക് എത്തുംബോൾ അതിൽ ഏറ്റവും അഭിനനനം അർഹിക്കുന്നത് അതിന്റെ നിർമ്മാതാവാണ്. ഗോകുലം ഗോപാലൻ സാറിനെ ഒരുപാട് അഭിനന്ദനങ്ങൾ ഇനിയും ഇങ്ങനത്തെ സിനിമകൾ സംഭവിക്കട്ടെ ഒപ്പം പത്തൊമ്പതാം നൂറ്റാണ്ടിലെ എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
Read More : ഫോട്ടോ പങ്കുവെച്ച് മോഹൻലാല്‍, സൂപ്പര്‍ മോഡലിനെ വെല്ലുന്ന ലുക്ക് എന്ന് ആരാധകര്‍