'അവഗണനകൾ താണ്ടി ക്യൂ നിൽക്കുന്ന ഓരോ സിനിമ മോഹിക്കും..'; അരുൺ വൈ​ഗ

Published : May 07, 2025, 02:06 PM ISTUpdated : May 07, 2025, 02:10 PM IST
'അവഗണനകൾ താണ്ടി ക്യൂ നിൽക്കുന്ന ഓരോ സിനിമ മോഹിക്കും..'; അരുൺ വൈ​ഗ

Synopsis

മെയ് 23നാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള തിയറ്ററുകളിൽ എത്തുന്നത്. 

സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി  സംവിധായകൻ അരുൺ വൈഗ. രഞ്ജിത്ത് സജീവൻ നായകനാവുന്ന തന്റെ പുതിയ ചിത്രമായ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന ചിത്രത്തിന്റെ റിലീസ് അടുത്തിരിക്കെയാണ് സംവിധായകൻ പോസ്റ്റ് പങ്കിട്ടിരിക്കുന്നത്. പുതുമുഖ താരങ്ങൾക്കും അവരുടെ സമർപ്പണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആദരവും ആശംസകളുമാണ് ആ കുറിപ്പിലൂടെ പങ്കിട്ടിരിക്കുന്നത്. 

വെയിലും മഴയും അവഗണനകളുമെല്ലാം താണ്ടി പല ഓഡിഷനുകളിൽ ക്യൂ നിൽക്കുന്ന ഓരോ സിനിമ മോഹിക്കും സിനിമ ഒരു സമ്മാനമാകുമെന്ന വിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കുന്നതെന്നായിരുന്നു അരുൺ വൈ​ഗ കുറിച്ചത്. സാരംഗി എന്ന പുതുമുഖതാരത്തിന്റെ വീഡിയോയും അദ്ദേഹം ഒപ്പം പങ്കിട്ടിട്ടുണ്ട്. ഈ വിഡിയോയിൽ ഒരുപാട് ഓർമ്മകളും ആഗ്രഹങ്ങളും വായിക്കാൻ കഴിയുമെന്നും സംവിധായകൻ പറയുന്നു. സാരംഗിയെയും മറ്റു പുതുമുഖങ്ങളെയും ഉൾപ്പെടുത്തി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിൽ, പുതുമുഖങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ മൂന്നു സിനിമകളിലും പ്രധാനമായും പുതുമുഖങ്ങളായിരുന്നു അഭിനയിച്ചത്. സിനിമയിലെ ഈ തലമുറ മാറ്റം തുടർന്നും നടത്താൻ താൻ ശ്രമിക്കുമെന്നും ഓരോ സിനിമയിലും കുറഞ്ഞത് അഞ്ച് പുതുമുഖങ്ങളെങ്കിലും അവതരിപ്പിക്കുമെന്നും സംവിധായകൻ ഉറപ്പ് നൽകുന്നുണ്ട്. സാരംഗിക്കും സിനിമയിലെ മറ്റ് പുതുമുഖങ്ങളായ താരങ്ങൾക്കും സംവിധായകൻ ഹൃദയം നിറഞ്ഞ വിജയാശംസകളും നേരുന്നുണ്ട്.

മെയ് 23നാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള തിയറ്ററുകളിൽ റീലീസ് ചെയ്യുന്നത്. രഞ്ജിത്ത് സജീവനെ കൂടാതെ ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ, സംഗീതം രാജേഷ് മുരുകേശൻ, ഗാനരചന ശബരീഷ് വർമ്മ, സൗണ്ട് മിക്സിംഗ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രഫി സുമേഷ് & ജിഷ്ണു, ആക്ഷൻ ഫിനിക്സ് പ്രഭു, മേക്കപ്പ് ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം മെൽവി ജെ, എഡിറ്റർ അരുൺ വൈഗ, കലാസംവിധാനം സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, പി ആർ ഒ- എ എസ് ദിനേശ്, വാഴൂർ ജോസ്, അരുൺ പൂക്കാടൻ, അഡ്വർടൈസിംഗ് -ബ്രിങ് ഫോർത്ത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

എല്ലാം നുണയെന്ന് ജയസൂര്യ; പരസ്യം ചെയ്യാൻ വരുന്നവർ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഊഹിക്കനാകുമോ, കൃത്യമായ നികുതി അടയ്ക്കുന്നയാളെന്ന് പ്രതികരണം
ജന നായകനായി വിജയ്; കരിയറിലെ അവസാന ചിത്രം; ട്രെയ്‌ലർ അപ്‌ഡേറ്റ്