'ലാലിന്റെ കഴിവ് നഷ്ടമായെന്ന വാദം ശരിയല്ല, ഇപ്പോഴുള്ള മമ്മൂട്ടി സിനിമകൾക്ക് ഓജസും തേജസുമുണ്ട്': ഭദ്രൻ

Published : Feb 20, 2023, 01:39 PM IST
'ലാലിന്റെ കഴിവ് നഷ്ടമായെന്ന വാദം ശരിയല്ല, ഇപ്പോഴുള്ള മമ്മൂട്ടി സിനിമകൾക്ക് ഓജസും തേജസുമുണ്ട്': ഭദ്രൻ

Synopsis

അടുത്തിടെ പൃഥ്വിരാജിന് ഒരിക്കലും മോഹൻലാൽ ആകാൻ സാധിക്കില്ലെന്ന് ഭദ്രൻ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒട്ടനവധി മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ഭദ്രൻ. അതിലൊന്നാണ് സ്ഫടികം. ആടുതോമയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രം പുത്തൻ സാങ്കേതികതയിൽ വീണ്ടും റിലീസിനെത്തി കയ്യടി നേടുകയാണ്. ഈ അവസരത്തിൽ മഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് ഭദ്രൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

പണ്ടത്തെയും മോഹൻലാലും ഇപ്പോഴത്തെ മോഹൻലാലും തമ്മിൽ വലിയ വ്യത്യാസം ഇല്ലെന്നും നല്ല സിനിമകൾ തെരഞ്ഞെടുക്കുന്നില്ലെന്ന് കരുതി മോഹന്‍ലാലിന്റെ കഴിവ് നഷ്ടമായെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും സംവിധായകൻ പറഞ്ഞു. അതേസമയം, വ്യത്യസ്തമായ പ്രകടനവും സിനിമകളും തെരഞ്ഞെടുക്കാൻ ആ​ഗ്രഹിക്കുന്ന ആളാണ് മമ്മൂട്ടി എന്നും ഭദ്രൻ പറയുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സംവിധായകന്‍റെ പ്രതികരണം. 

ഭദ്രന്റെ വാക്കുകൾ ഇങ്ങനെ 

മോഹന്‍ലാലിന് മുന്നിലേക്ക് വരുന്ന കഥകള്‍ നൂറ് ശതമാനവും അദ്ദേഹത്തിന് വേണ്ടെന്ന് വയ്ക്കാനാകും. സിനിമയുടെ ഉള്ളടക്കം എനിക്ക് ഇംമ്പ്രഷൻ ഉണ്ടാക്കിയില്ലെന്ന തീരുമാനം എടുക്കാന്‍ ലാലിന് കഴിയും. എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നതാണ് ചോദ്യം. പക്ഷെ അങ്ങനെ ആയതുകൊണ്ട് മോഹന്‍ലാലിന്റെ കഴിവുകൾ അല്ലെങ്കിൽ പഴയ അഭിനയം പോയി എന്നും, ഇപ്പോള്‍ എന്ത് അഭിനയമാണ്, മരകട്ടി പോലത്തെ മോഹന്‍ലാല്‍ ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. 

മമ്മൂട്ടിയെക്കാള്‍ ഇളപ്പമാണ് മോഹല്‍ലാൽ. പക്ഷേ ഇപ്പോഴുള്ള മമ്മൂട്ടി സിനിമകൾക്ക് കുറച്ചുകൂടി ഓജസും തേജസുമുണ്ട്. അതൊരു ശ്രമമാണ്. കുറച്ച് കൂടി ഉള്ളടക്കത്തിലേക്ക് ശ്രദ്ധിക്കുമ്പോൾ ഈ കണ്ടന്റിലേക്ക് തനിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നൊരു ഉള്‍ക്കാഴ്ച അദ്ദേഹത്തിലേക്ക് പോകുന്നുണ്ടാവും. എന്നു കരുതി മമ്മൂട്ടി ചെയ്യുന്ന എല്ലാ സിനിമയും മികച്ചതാണ് എന്നല്ല ഞാൻ പറയുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഞാന്‍ ഇവിടെ നിലനില്‍ക്കണം, എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം ആ രീതിയിൽ സഞ്ചരിച്ചാലേ നിലനില്‍പ്പുള്ളൂ എന്ന ചിന്ത മമ്മൂട്ടിയിലുണ്ട്. എങ്ങനെ അഭിനയിക്കണം എന്ന് അയാൾ തന്നെ സ്വരൂക്കൂട്ടി കൊണ്ടുവരുന്ന ഒരു രീതിയുണ്ട്. മോഹൻലാൽ പലപ്പോഴും അങ്ങനെയല്ല.  

മമ്മൂട്ടി, ബാലയ്യ, ബിജു മേനോൻ, വിനീത് ശ്രീനിവാസൻ..; ഈ ആഴ്ചയിലെ ഒടിടി റിലീസ് താരങ്ങൾ

അടുത്തിടെ പൃഥ്വിരാജിന് ഒരിക്കലും മോഹൻലാൽ ആകാൻ സാധിക്കില്ലെന്ന് ഭദ്രൻ പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളിത്തിര സിനിമ സംവിധാനം ചെയ്തപ്പോള്‍ മോഹന്‍ലാലിനെയൊക്കെ പോലെ നന്നായി വരാന്‍ സാധ്യതയുള്ള ഒരു ഗ്രാഫ് പൃഥ്വിരാജില്‍ കാണുന്നുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നാണ് ഭദ്രൻ പറഞ്ഞത്. മോഹൻലാലിന്റേത് മാത്രമല്ല മമ്മൂട്ടിയുടെയും പകരക്കാരനാകാൻ പൃഥ്വിരാജിന് സാധിക്കില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നു.  

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി