'വിജയ്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു', ഫാസില്‍ പറഞ്ഞത് ചര്‍ച്ചയാകുന്നു

Published : Feb 10, 2024, 12:57 PM IST
'വിജയ്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു', ഫാസില്‍ പറഞ്ഞത് ചര്‍ച്ചയാകുന്നു

Synopsis

തമിഴ് നടൻ വിജയ്‍യെ കുറിച്ച് സംവിധായകൻ ഫാസില്‍.  

തമിഴകത്തിന്റെ ആവേശമാണ് വിജയ്. പ്രകടനത്തിന് സാധ്യതയുള്ളതെന്നതിന് അപ്പുറമായി ഒരു താരം എന്ന നിലയില്‍ ആരാധകരെ തൃപ്‍തിപ്പെടുത്തുന്ന വേഷങ്ങളാണ് വിജയ് അധികവും ചെയ്‍തിട്ടുള്ളത്. എന്നാല്‍ വിജയ് പ്രകടനത്തിന് സാധ്യതയുള്ള കഥാപാത്രം ചെയ്യാൻ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയ സംവിധായകൻ ഫാസിലിന്റെ വാക്കുകളാണ് പുതുതായി ചര്‍ച്ചയാകുന്നത്. സംവിധായകൻ ഫാസിലിന്റെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോയിലാണ് വിജയ്‍യെയും പരാമര്‍ശിച്ചിരിക്കുന്നത്.

ആക്ഷൻ, ഡാൻസ് ഹീറോ ആണ് തനിക്ക് പറ്റുന്നത് എന്ന് വിജയ് വിചാരിച്ചിരുന്നതായി ഫാസില്‍ വ്യക്തമാക്കുന്നു. എനിക്കറിയാവുന്നത് ഒരു നല്ല നടനായി സിനിമയില്‍ വേഷമിട്ടാല്‍ കൊള്ളാം എന്ന് വിജയ്‍ക്ക് ആഗ്രഹമുണ്ട് എന്നാണ്. ആക്ഷനും ഡാൻസുമല്ല പ്രകടനത്തിന് സാധ്യതയുള്ള കഥാപാത്രം വിജയ് ആഗ്രഹിച്ചിട്ടുണ്ട്. പേടിയാണ് ആരാധകരെയെന്ന് വിജയ് തന്നോട് പറഞ്ഞിട്ടുണ്ട് എന്നും ഫാസില്‍ വ്യക്തമാക്കുന്നു.

സംവിധായകൻ ഫാസിലിന്റെ രണ്ട് തമിഴ് ചിത്രങ്ങളില്‍ നായകനായി വിജയ് വേഷമിട്ടിട്ടുണ്ട്. കണ്ണുക്കുള്‍ നിലവാണ് അതില്‍ ഒന്ന്. ശാലിനായിയിരുന്നു നായികയായി എത്തിയത്. കാതലുക്കു മര്യാദൈയിലും വിജയ് ഫാസിലിന്റെ സംവിധാനത്തില്‍ നായകനായി വേഷമിട്ടു. അതിലും നായിക ശാലിനിയായിരുന്നു.

അടുത്തിടെ രാഷ്‍ട്രീയ പ്രവേശനം പ്രഖ്യാപിച്ചപ്പോള്‍ സിനിമയില്‍ നിന്ന് വൈകാതെ പിൻമാറുമെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. ദ ഗോട്ട് എന്ന പുതിയ ചിത്രമാണ് വിജയ് നായകനായി നിലവില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തില്‍ രണ്ട് വേഷങ്ങളിലാണ് നായകൻ വിജയ് വേഷമിടുക എന്നും ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദളപതി 69 പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ നിന്ന് പിൻമാറുകയും വിജയ് പൂര്‍ണമായും രാഷ്‍ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും എന്നാണ് അറിയിച്ചിട്ടുള്ളത്.

Read More: രജനികാന്തിന്റെ ലാല്‍ സലാം ആദ്യ ദിവസം നേടിയത്, ക്ലിക്കായോ സ്റ്റൈല്‍ മന്നന്റെ അതിഥി വേഷം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

സിനിമാ, സിരീസ് പ്രേമികളെ അമ്പരപ്പിക്കുന്ന കളക്ഷന്‍ നെറ്റ്ഫ്ലിക്സിലേക്ക്; 7.5 ലക്ഷം കോടി രൂപയുടെ ഏറ്റെടുക്കലുമായി പ്ലാറ്റ്‍ഫോം
വന്‍ കാന്‍വാസ്, വമ്പന്‍ ഹൈപ്പ്; പ്രതീക്ഷയ്ക്കൊപ്പം എത്തിയോ 'ധുരന്ദര്‍'? ആദ്യ ദിന പ്രതികരണങ്ങള്‍ ഇങ്ങനെ