Jayaraj about Kaithapram Viswanathan: 'പ്രിയ സംഗീത മാന്ത്രികന് വിട'; കൈതപ്രം വിശ്വനാഥന്റെ വിയോ​ഗത്തിൽ ജയരാജ്

Web Desk   | Asianet News
Published : Dec 29, 2021, 07:57 PM ISTUpdated : Dec 29, 2021, 08:00 PM IST
Jayaraj about Kaithapram Viswanathan: 'പ്രിയ  സംഗീത മാന്ത്രികന് വിട'; കൈതപ്രം വിശ്വനാഥന്റെ വിയോ​ഗത്തിൽ ജയരാജ്

Synopsis

ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥൻ സ്വതന്ത്ര സംഗീത സംവിധായകനായത്.

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥന്റെ(am Viswanathan) വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് സംവിധായകൻ ജയരാജ്(Jayaraj). അദ്ദേഹത്തിന്റെ ഓരോ ഗാനവും അത്ഭുതമായിരുന്നുവെന്ന് ജയരാജ് കുറിച്ചു. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെയാണ് കൈതപ്രം വിശ്വനാഥൻ സ്വതന്ത്ര സംഗീത സംവിധായകനായത്.

'എന്റെ പ്രിയപ്പെട്ട സംഗീത മാന്ത്രികന് വിട! കളിയാട്ടം, ദേശാടനം, കണ്ണകി, ദൈവനാമത്തിൽ, തിളക്കം. ഓരോ ഗാനവും അത്ഭുതം!!', എന്നാണ് ജയരാജ് കുറിച്ചത്. 

ഇന്ന് വൈകുന്നേരത്തോടെയാണ് കൈതപ്രം വിശ്വനാഥന്റെ വിയോ​ഗം. 58 വയസ്സായിരുന്നു. അർബുദ ബാധിതനായി ഒരു വർഷത്തിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. കോഴിക്കോട് എംവിആർ ക്യാൻസർ സെൻ്ററിൽ വച്ചായിരുന്നു മരണം.   

കരിനീലക്കണ്ണഴകീ, "കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം", "നീയൊരു പുഴയായ്", "എനിക്കൊരു പെണ്ണുണ്ട്", "സാറേ സാറേ സാമ്പാറേ"' ആടെടീ ആടാടെടീ ആലിലക്കിളിയേ തുടങ്ങിയ ഒരുപാട് ഹിറ്റ് ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. തട്ടകം, കണ്ണകി, തിളക്കം, അന്നൊരിക്കൽ, ദൈവനാമത്തിൽ, ഏകാന്തം അടക്കം 23 ചിത്രങ്ങളുടെ സംഗീതം നിർവഹിച്ചത് വിശ്വനാഥനാണ്. കണ്ണകി സിനിമയുടെ പശ്ചാത്തലസംഗീതത്തിന് 2001-ൽ അദ്ദേഹത്തിന് സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ലഭിച്ചിരുന്നു.അദ്ദേഹം സംഗീത നൽകിയ ഗാനങ്ങളിൽ ഭൂരിപക്ഷത്തിനും വരികൾ രചിച്ചത് സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഒരു കാലഘട്ടം വീണ്ടും നടക്കുന്നു'; 32 വർഷങ്ങൾക്ക് ശേഷം ആ കൂട്ടുകെട്ട് വീണ്ടും; മമ്മൂട്ടി- അടൂർ ചിത്രത്തിന് നാളെ തുടക്കം
'ചില നടിമാർ കരിയറിൽ ഡയലോഗ് പറഞ്ഞിട്ടില്ല, പകരം പറയുന്നത് വൺ, ടു, ത്രീ, ഫോർ'; ചർച്ചയായി മാളവികയുടെ വാക്കുകൾ