സിഐഡി മൂസ 2 വരും, ആദ്യഭാ​ഗത്തെ പോലെ കട്ടയ്ക്ക് പിടിക്കും; ഉറപ്പിച്ച് പറഞ്ഞ് ജോണി ആന്റണി

Published : May 11, 2024, 10:47 AM ISTUpdated : May 11, 2024, 10:53 AM IST
സിഐഡി മൂസ 2 വരും, ആദ്യഭാ​ഗത്തെ പോലെ കട്ടയ്ക്ക് പിടിക്കും; ഉറപ്പിച്ച് പറഞ്ഞ് ജോണി ആന്റണി

Synopsis

കഴിഞ്ഞ കുറച്ച് കാലമായി സിഐഡി മൂസയുടെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടക്കുന്നുണ്ട്. 

ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് കാലങ്ങൾ എത്ര കഴിഞ്ഞാലും അവയിലെ കഥാപാത്രങ്ങളും സന്ദർഭങ്ങളും പ്രേക്ഷക മനസിൽ അങ്ങനെ തങ്ങി നിൽക്കും. അത്തരത്തിൽ നിരവധി സിനിമകൾ മലയാളത്തിലുണ്ട്. അക്കൂട്ടത്തിലൊരു സിനിമയാണ് സിഐഡി മൂസ. ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുമ്പോൾ ഇന്നും ആവർത്തിച്ച് കാണുന്ന ഈ സിനിമ മലയാളികൾക്ക് സമ്മാനിച്ചത് ചിരിയുടെ മാലപ്പടക്കം ആയിരുന്നു. അത്തരത്തിലൊരു സിനിമ ഇനി ഇൻഡസ്ട്രിയിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയവും ആണ്. 

കഴിഞ്ഞ കുറച്ച് കാലമായി സിഐഡി മൂസയുടെ രണ്ടാം ഭാ​ഗം വരുന്നുവെന്ന തരത്തിൽ പ്രചാരങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യം സംവിധായകൻ ജോണി ആന്റണി തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ അപ്ഡേറ്റുകളും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ സിഐഡി മൂസ 2വിനെ കുറിച്ച് ജോണി ആന്റണി പറഞ്ഞൊരു കാര്യം വീണ്ടും ശ്രദ്ധനേടുകയാണ്. 

"മൂസ 2 നന്നായി എഴുതി വരികയാണെങ്കിൽ, രസകരമായ ആ കോമ്പോ ഒന്നിച്ച്, അന്ന് എങ്ങനെ തുടങ്ങിയോ ആ ഊർജ്ജത്തിൽ ഒന്നിച്ച് നിന്ന് മുന്നോട്ട് പോകുക ആണെങ്കിൽ തീർച്ചയായും മൂസ 2 ഉണ്ടാകും. അത് സംഭവിക്കാനാണ് നമ്മൾ എല്ലാം ആ​ഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും. ഇത് പുതിയൊരാൾ ചെയ്തെങ്കിൽ ബെറ്റർ ആകുമെന്ന് പറയിപ്പിക്കാൻ ഞാൻ സമ്മതിക്കേല. ആദ്യ ഭാ​ഗത്തെ പോലെ തന്നെ കട്ടയ്ക്ക് പിടിച്ച് എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും. അത് ഞാൻ ഉറപ്പ് തരികയാണ്. സ്കോട്ട്ലാന്റിൽ ആയിരിക്കും ഇൻട്രോഡക്ഷൻ സോങ്", എന്നാണ് ജോണി ആന്റണി പറഞ്ഞത്.

10 സിനിമകൾ, ഇന്‍ഡസ്ട്രി ഹിറ്റും ബ്ലോക് ബസ്റ്ററുകളും; തീപ്പൊരിയാകാൻ ടർബോ, ചർച്ചയായി വൈശാഖിന്റെ ഫിലിമോഗ്രഫി 

ആദ്യഭാ​ഗത്ത് ഉണ്ടായിരുന്ന പല അഭിനേതാക്കളും ഇന്നില്ലല്ലോ എന്ന ചോദ്യത്തിന്, "തുടർച്ചകൾ വന്നിട്ടുള്ള സിനിമകളിൽ ഒരിക്കലും ഒരു കഥാപാത്രവും നിലനിൽക്കണമെന്ന് നിർബന്ധം ഇല്ല. എനിക്ക് തോന്നുന്നു രണ്ടാം ഭ​ഗത്തിൽ മൂസയും അർജുനും ഉണ്ടായാൽ മതി. അങ്ങനെ ചിന്തിച്ചാലേ പറ്റുള്ളൂ. ഇല്ലാത്തവരെ നമുക്ക് കൊണ്ട് വരാൻ പറ്റില്ല. നഷ്ടങ്ങൾ നഷ്ടങ്ങൾ തന്നെയാണ്. പക്ഷേ പുതിയ ആൾക്കാരെ വച്ചത് നികത്താൻ ശ്രമിക്കും. ഒരുപാട് കടമ്പകൾ ഉണ്ട് അതിന്", എന്നായിരുന്നു ജോണി ആന്റണിയുടെ മറുപടി. പവി കെയർ ടേക്കർ എന്ന ദിലീപ് ചിത്രത്തിന്റെ പ്രമോഷൻ പ്രസ്മീറ്റിനിടെ ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ അനീഷിനെ എനിക്ക് പൊളിച്ചടുക്കണം എന്നുണ്ടായിരുന്നു'; അനീഷുമായി സൗഹൃദം സ്ഥാപിച്ചതിനെക്കുറിച്ച് ഷാനവാസ്
സമൂഹ മാധ്യമങ്ങളിൽ തരംഗമായി ജോൺ പോൾ ജോർജിന്റെ ആശാനിലെ "മയിലാ" ഗാനം