Jude Anthany : 'മിന്നല്‍ മുരളി'യെ പറ്റിച്ച് ഷിബുവിനൊപ്പം വേളാങ്കണ്ണിയിലേക്ക് ; ഫോട്ടോയുമായി ജൂഡ് ആന്റണി

Web Desk   | Asianet News
Published : Dec 29, 2021, 04:36 PM ISTUpdated : Dec 29, 2021, 04:42 PM IST
Jude Anthany : 'മിന്നല്‍ മുരളി'യെ പറ്റിച്ച് ഷിബുവിനൊപ്പം വേളാങ്കണ്ണിയിലേക്ക് ; ഫോട്ടോയുമായി ജൂഡ് ആന്റണി

Synopsis

നെറ്റ്ഫ്ലിക്സിന്റെ ആഗോള ടോപ്പ് 10 ലിസ്റ്റിലും മിന്നല്‍ മുരളി ഇടംപിടിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 

ബേസിൽ ജോസഫ് - ടൊവിനോ തോമസ്(Tovino Thomas) കൂട്ടുകെട്ടിൽ ഇറങ്ങിയ 'മിന്നൽ മുരളി'(Minnal Murali) എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ഷിബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്(Guru Somasundaram). ഇപ്പോഴിതാ ​ഗുരുവിനൊപ്പമുള്ള ഫോട്ടോയുമായി എത്തിയിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ്. ഫോട്ടോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

'മിന്നല്‍ മുരളിയെ പറ്റിച്ച് ഡയറക്ടര്‍ അറിയാതെ, കാസെറ്റ് കോപ്പിയുമായി ഷിബുവിന്റെ കൂടെ വേളാങ്കണ്ണിക്ക് ടൂര്‍ പോകുന്ന അനീഷ്. ശേഷം ഭാഗം സ്‌ക്രീനില്‍', എന്നാണ് ചിത്രത്തിനൊപ്പം ജൂഡ് കുറിച്ചത്. പോസ്റ്റിന് ടൊവിനോയും ബേസിലും കമന്റ് ചെയ്തിട്ടുണ്ട്. പിന്നാലെ ജൂഡിന്റെ അടുത്ത ചിത്രത്തില്‍ ഗുരു സോമസുന്ദരം എത്തുമോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍.

ഡിസംബർ 24ന് ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിൽ എത്തിയ ചിത്രമാണ് മിന്നൽ മുരളി. ഹോളിവുഡ് സീരീസുകളെയും, മറ്റു സിനിമകളെയും മറികടന്നുകൊണ്ട് നെറ്റ്ഫ്ലിക്സ് 'ഇന്ത്യ ടോപ്പ് 10' ലിസ്റ്റില്‍ ചിത്രം ഒന്നാമതെത്തിയിരിക്കുന്നു. നെറ്റ്ഫ്ലിക്സിന്റെ ആഗോള ടോപ്പ് 10 ലിസ്റ്റിലും മിന്നല്‍ മുരളി ഇടംപിടിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിസംബര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ആഗോള തലത്തില്‍ ഏറ്റവുമധികം കാണികളെ നേടിയ ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ടോപ്പ് 10 ലിസ്റ്റില്‍ 4-ാം സ്ഥാനത്താണ് മിന്നല്‍ മുരളി ഇടംപിടിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു