'സലിം കുമാറിൻ്റെ വേർപാട് വേദന ഉണ്ടാക്കുന്നു'; അനുസ്മരിച്ച് സംവിധായകൻ കമൽ

Published : Jun 07, 2026, 11:35 AM IST
kamal

Synopsis

സലിം കുമാറിൻ്റെ വേർപാട് വേദന ഉണ്ടാക്കുന്നുവെന്നും ഒരുപിടി ഓർമകൾ ഉണ്ടെന്നും സംവിധായകൻ കമൽ. പറവൂർ ടൗൺഹാളിൽ സലിം കുമാറിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു കമൽ

കൊച്ചി: സലിം കുമാറിൻ്റെ വേർപാട് വേദന ഉണ്ടാക്കുന്നുവെന്നും ഒരുപിടി ഓർമകൾ ഉണ്ടെന്നും സംവിധായകൻ കമൽ. മഴക്കാലത്താണ് സലിം മടങ്ങുന്നത്. സലിമിനെ കാണുന്നത് ഒരു മഴക്കാലത്താണ്. മഴ നനഞ്ഞാണ് സലിം ആദ്യമായി വീട്ടിലേക്ക് വന്നതെന്നും സിനിമയിൽ അവസരം ചോദിച്ചായിരുന്നു വന്നതെന്നും കമൽ പറഞ്ഞു. പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിനെത്തിയ കമൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സിനിമയിൽ ഏത് റോൾ ചെയ്യാനും സന്നദ്ധമായിരുന്നു സലിംകുമാർ. അഭിപ്രായങ്ങൾ മുഖം നോക്കാതെ തുറന്നു പറയാറുണ്ടായിരുന്നു. സംവിധാനം ഉൾപ്പെടെ ചെയ്തു. സിനിമ ചെയ്യുമ്പോഴും കാഴ്ചപ്പാടുകൾ പ്രധാനമായിരുന്നുവെന്നും കമൽ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മഴത്തുള്ളിക്കിലുക്കം എന്ന സിനിമയിൽ അവസാനമായി ഒരു ഡയലോ​ഗുണ്ട്, ആത്മാവിന്റെ സന്തോഷമാണ് മഴ...'; സലിംകുമാറിന് നിത്യശാന്തി നേർന്ന് നവ്യാ നായർ
'ഷൂട്ടിങ്ങിനിടെ അന്ന് നാന പടേക്കർ എന്റെ മുഖത്തടിച്ചു, ഞാനും തിരിച്ചടിച്ചു..'; തുറന്നുപറഞ്ഞ് മധുബാല