
മലയാളത്തിന്റെ പ്രിയ സംവിധായകൻ ആണ് ലാൽ ജോസ്. അദ്ദേഹത്തിന്റേതായി ഒട്ടനവധി സിനിമകളും അഭിനേതാക്കളും മലയാള സിനിമയ്ക്ക് ഇതിനോടകം ലഭിച്ചു കഴിഞ്ഞു. നിലവിൽ ആക്ഷൻ പടം എടുക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. മ്യാവൂ സിനിമയുടെ വേളയിൽ ആയിരുന്നു ആക്ഷൻ സിനിമയെ കുറിച്ച് ലാൽ ജോസ് പറഞ്ഞത്. ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ.
"ആദ്യ സിനിമ ചെയ്തത് പോലെ പുതിയ സിനിമ ചെയ്യുമ്പോഴും എനിക്ക് ഭയങ്കര ടെൻഷൻ ഉണ്ട്. ആകാംക്ഷയുണ്ട്.
ആക്ഷൻ ജോണറിലുള്ള സിനിമകൾ ഇപ്പോൾ കാണുന്നുണ്ട്. ആക്ഷൻ പടങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകന്മാരുടെയും നടന്മാരുടെയും കുറിപ്പുകൾ വായിക്കാറുണ്ട്. അതായത് ഒരു പുതിയ ആളെ പോലെ എല്ലാം പഠിച്ചു കൊണ്ടിരിക്കുകയാണ്. പുനം എന്ന നോവലിന്റെ പുനരാവിഷ്കാരം ആണ് ആ സിനിമ. ബൃഹത്തായ നോവലാണത്. ഫോറസ്റ്റ് ബേയ്സിഡ് ആയിട്ടുള്ളതാണ് കഥ. കള്ളക്കടത്തും മരം കടത്തും കൊലപാതകങ്ങളും ഒക്കെ ഉള്ളൊരു കഥയാണത്. തമിഴ്നാട്, കർണാടക, കേരള ബോർഡർ ആണ് സ്ഥലം. അപ്പോൾ കന്നഡയും മിക്സ് ചെയ്ത് വരുന്നൊരു ഭാഷയാണ് സിനിമയിലേത്. കന്നഡ അഭിനേതാക്കളും ഉണ്ടാകും", എന്ന് ലാൽ ജോസ് പറയുന്നു. ദി ക്യു സ്റ്റുഡിയയോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.
'എന്റെ ഉള്ളിലൊരു റിബൽ ഉണ്ട്, ഒറിജിനൽ എന്നെ ആർക്കും അറിയില്ല'; താൻ ആരെന്ന് മീനാക്ഷി രവീന്ദ്രൻ
"വലിയൊരു ക്യാൻവാസിൽ പറയാൻ പോകുന്നൊരു സിനിമയാണത്. ഞാൻ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മുതൽ മുടക്കുള്ള സിനിമയുമാണ്. സിനിമ നിർമിക്കുന്നതിൽ കേരളത്തിൽ നിന്നുള്ളത് വിജയ് ബാബു ആണ്. കന്നഡയിൽ നിന്നുള്ളവരും വിജയ് ബാബുവിന്റെ സുഹൃത്തുക്കളാണ്. ഹോംബാലെയുടെ ആൾക്കാരാണ്. സന്തോഷ് ശിവൻ ആണ് ക്യാമറ ചെയ്യുക. കഥ കേട്ടിട്ട് പുള്ളിക്ക് ഇഷ്ടപ്പെട്ടു. നമുക്ക് നന്നായി ചെയ്യാൻ പറ്റുമെന്നും പറഞ്ഞു", എന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..