ലിയോ ഹിസ്റ്ററി ഓഫ് വയലൻസോ?, ചോദ്യങ്ങള്‍ക്ക് ലോകേഷ് കനകരാജിന്റെ മറുപടികള്‍

Published : Oct 07, 2023, 06:03 PM IST
ലിയോ ഹിസ്റ്ററി ഓഫ് വയലൻസോ?, ചോദ്യങ്ങള്‍ക്ക് ലോകേഷ് കനകരാജിന്റെ മറുപടികള്‍

Synopsis

ഹിസ്റ്ററി ഓഫ് വയലൻസിന്റെ റീമേക്കാണോയെന്ന ചോദ്യത്തിന് ലോകേഷ് കനകരാജിന്റെ മറുപടി.  

ലിയോയുടെ ചര്‍ച്ചകളിലാണ് വിജയ്‍യുടെ ആരാധകര്‍. ഹോളിവുഡിലെ ഒരു ഹിറ്റ് ആക്ഷൻ ചിത്രമായ ഹിസ്റ്ററി ഓഫ് വയലൻസിന്റെ പ്രമേയവുമായി ലിയോയ്‍ക്ക് സാമ്യമുണ്ടെന്ന് നേരത്തെ പ്രചരണങ്ങളുണ്ടായിരുന്നു. വിജയ് നായകനാകുന്ന ലിയോയുും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സാണോ എന്ന സംശയവുമുണ്ടായി. സംവിധായകൻ ലോകേഷ് കനകരാജ് ഇപ്പോള്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതാണ് ചര്‍ച്ചയാകുന്നത്.

ബിഹൈൻഡ്‍വുഡ്‍സിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. പൂജ തൊട്ടേ ആ ചോദ്യമുണ്ടായിരുന്നുവെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. സിനിമ കാണുന്ന ഒരു അനുഭവം എന്തെങ്കിലും ചെറിയ വിഷയത്തില്‍ ഇല്ലാതാകരുത്. വന്ന് കാണുക, ലിയോയുടെ റിലീസിന് ശേഷം മറ്റ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം എന്നാണ് തീരുമാനമെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു.

യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. വിജയ്‍യുടെ ലിയോ മികച്ച ഒരു സിനിമയായിരിക്കും എന്ന് ഗൗതം വാസുദേവ് മേനോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ഒരു ദളപതി സിനിമയാണ്. ലോകേഷ് കനകരാജിന്റേതാണ്, ലിയോയ്‍ക്കായി ചെയ്‍ത രഗംങ്ങള്‍ ഡബ്ബിംഗിന് കണ്ടിരുന്നുവെന്നും അതെല്ലാം മികച്ചതായി വന്നിട്ടുണ്ടെന്നും മനംകവരുന്നതാണ് എന്നും ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഗൗതം വാസുദേവ് മേനോൻ വ്യക്തമാക്കിയിരുന്നു.

ലിയോയുടെ റിലീസ് ഒക്‍ടോബര്‍ 19നാണ്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. മാഫിയ തലവനായിട്ടാണ് നായകൻ വിജയ് ചിത്രത്തില്‍ ഉണ്ടാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.

Read More: ലിയോയിലെ വിജയ്‍യുടെ സ്റ്റൈലൻ ലുക്കിനെ കുറിച്ച് വെളിപ്പെടുത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്