എം എ നിഷാദിന്റെ 'ഒരു അന്വേഷണത്തിന്റെ തുടക്കം'; ഷൂട്ടിംഗ് പൂർത്തിയായി

Published : Jun 24, 2024, 08:39 PM ISTUpdated : Jun 25, 2024, 08:34 AM IST
എം എ നിഷാദിന്റെ 'ഒരു അന്വേഷണത്തിന്റെ തുടക്കം'; ഷൂട്ടിംഗ് പൂർത്തിയായി

Synopsis

പേര് സൂചിപ്പിക്കും പോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം.

സംവിധായകൻ,നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ എം എ നിഷാദ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ഒരു വലിയ താര നിര ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ്. ചിത്രത്തിന്റെ ചിത്രികരണം പൂർത്തിയായതായി സംവിധായകൻ എം എ നിഷാദ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു. ദുബായ്, കോട്ടയം, കുട്ടിക്കാനം, വാഗമൺ,പഞ്ചാബ് എന്നിവിടങ്ങളിളായി 52 ദിവസങ്ങൾ കൊണ്ടാണ് ചിത്രികരണം പൂർത്തിയാക്കിയത്.

പേര് സൂചിപ്പിക്കും പോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ചിത്രം. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ കഥ രൂപീകരിച്ചത്. ദീർഘകാലം ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ.ഡി ഐ ജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വീശിഷ്ട സേവനത്തിനു രണ്ടു തവണ പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.

'ഇത് അത് തന്നെ..', കൊച്ച് പുസ്തകത്തിൻ്റെ കഥ ഉറപ്പിച്ച് 'സമാധാന പുസ്തകം' ട്രെയിലർ

ചെറുതും വലുതുമായ വേഷങ്ങളിൽ ഏകദേശം 64 താരങ്ങൾ ചിത്രത്തിൽ വേഷമിട്ടു. ഷൈൻ ടോം ചാക്കോ,മുകേഷ്, വാണി വിശ്വനാഥ്‌, സമുദ്രകനി,അശോകൻ, സുധീഷ്, ബൈജു സന്തോഷ്‌, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, ഉമാ നായർ,വിജയ് ബാബു,ജാഫർ ഇടുക്കി,  സുധീർ കരമന, ഇർഷാദ് രമേശ്‌ പിഷാരടി, ജോണി ആന്റണി, കൈലാഷ്,പ്രശാന്ത് അലക്സാണ്ടർ, ഷഹീൻ സിദ്ദിഖ്,ബിജു സോപാനം,കലാഭവൻ ഷാജോൺ,സായികുമാർ, കോട്ടയം നസീർ,കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ,സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു,സ്മിനു സിജോ,അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി,, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ  എന്നിവർക്കൊപ്പം സംവിധായകൻ എം എ നിഷാദ് ഒരു പ്രധാന വേഷത്തിലെത്തുന്നു.

വിവേക് മേനോൻ ആണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം - എം ജയചന്ദ്രൻ, എഡിറ്റർ - ജോൺകുട്ടി,കോസ്റ്റും -സമീറ സനീഷ്, മേക്ക് അപ് - റോണക്സ് സേവ്യർ, വരികൾ - പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി - എം ആർ രാജാകൃഷ്ണൻ,സൗണ്ട് ഡിസൈൻ - ബെന്നി, പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, ആർട്ട് ഡയറെക്ടർ - ഗിരീഷ് മേനോൻ, ബി ജി എം - മാർക്ക് ഡി മൂസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ -രമേശ്‌ അമാനത്ത്,പ്രൊഡക്ഷൻ ഇൻ ചാർജ് - റെനി അനിൽകുമാർ,ത്രിൽസ് - ഫീനിക്സ് പ്രഭു, ബില്ല ജഗൻ, അസോസിയേറ്റ് ഡയറെക്ടർ - രമേശ്‌ അമ്മാനത്ത്, പി ആർ ഒ - വാഴൂർ ജോസ്, എ എസ് ദിനേശ്,സ്റ്റിൽസ് - ഫിറോസ് കെ ജയേഷ്, കൊറിയോഗ്രാഫർ - ബ്രിന്ദ മാസ്റ്റർ,വി എഫ് എക്സ് - പിക്ടോറിയൽ,പി ആർ ആൻഡ് മാർക്കറ്റിംഗ് -തിങ്ക് സിനിമ, ഡിസൈൻ - യെല്ലോ യൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'