
കഴിഞ്ഞ ഏറെകാലമായി മലയാളികൾ കാത്തിരിക്കുന്നൊരു സിനിമയുണ്ട്. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാഗം. ഈ വർഷം മാർച്ചിൽ ആട് 3 വരുന്നുവെന്ന് സംവിധായകൻ കൂടിയായ മിഥുൻ മാനുവൽ തോമസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. പിന്നാലെ യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആട് 3 തുടങ്ങാൻ പോകുന്നുവെന്ന വൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മിഥുൻ.
ആട് 3യുടെ സ്ക്രിപ്റ്റിന്റെ ഫോട്ടോ പങ്കിട്ടാണ് മിഥുൻ മാനുവൽ തോമസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അവസാന യാത്രയ്ക്ക് ആട് 3 ഒരുങ്ങിക്കഴിഞ്ഞുവെന്നും മിഥുൻ കുറിക്കുന്നുണ്ട്. 'ആട് 3-വണ്‍ ലാസ്റ്റ് റൈഡ്' എന്നാണ് ചിത്രത്തിന്‍റെ പേര്. 'കഴിഞ്ഞ കുറച്ചു നാളായി.. വിദൂര ഭൂതകാലത്തിലേക്ക്, വിദൂര ഭാവിയിലേക്ക്, പ്രക്ഷുബ്ധമായ വർത്തമാനത്തിലൂടെയുള്ള സഫറിംഗ്..!! ഒടുവിൽ അവർ അതിമനോഹരമായൊരു 'ലാസ്റ്റ് റൈഡിന്' ഒരുങ്ങുകയാണ്', എന്നാണ് അപ്ഡേറ്റ് പങ്കിട്ട് മിഥുൻ കുറിച്ചത്.
ഫ്രൈഡൈ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന സിനിമയാണ് ആട് ഫ്രാഞ്ചൈസികള്‍. ജയസൂര്യ, വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവര്‍ ആട് 3യില്‍ പ്രധാന വേഷങ്ങളില്‍ എത്തും. മറ്റ് അപ്ഡേറ്റുകള്‍ ഒന്നും തന്നെ വന്നിട്ടില്ല. എന്തായാലും നിലവില്‍ പീക്ക് ലെവലില്‍ നില്‍ക്കുന്ന മലയാള സിനിമയ്ക്ക് വലിയൊരു മാറ്റം സമ്മാനിക്കാന്‍ ആട് 3യ്ക്ക് സാധിക്കുമെന്നാണ് പ്രേക്ഷക വിലയിരുത്തലുകള്‍.
എല്ലാ മാസവും പുതിയത്, ഒരു ദിവസം 20 സാരികൾ വരെ മാറിയുടുത്തു; 'ചന്ദനമഴ' ഓർമയിൽ മേഘ്ന വിൻസന്റ്
2015ല്‍ ആണ് ആട് ഫ്രാഞ്ചൈസിയുടെ ആദ്യ സിനിമ റിലീസ് ചെയ്യുന്നത്. ആട്- ഒരു ഭീകരജീവിയാണ് എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. തിയറ്ററില്‍ ഹിറ്റായില്ലെങ്കിലും സോഷ്യല്‍ മീഡിയ ചിത്രം ആഘോഷിച്ചു. പിന്നാലെ 2017ല്‍ രണ്ടാം ഭാഗവും റിലീസ് ചെയ്തു. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തിയറ്ററിലും ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം.. നയൻതാര
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ