'അടുത്ത ജന്മത്തില അവങ്ക വയത്തിലെ പുറക്കണം'; സംവിധായകന്റെ വാക്കുകേട്ട് പൊട്ടിക്കരഞ്ഞ് ഷംന കാസിം

Published : Jan 31, 2024, 04:54 PM ISTUpdated : Jan 31, 2024, 04:57 PM IST
'അടുത്ത ജന്മത്തില അവങ്ക വയത്തിലെ പുറക്കണം'; സംവിധായകന്റെ വാക്കുകേട്ട് പൊട്ടിക്കരഞ്ഞ് ഷംന കാസിം

Synopsis

മിഷ്കിന്റെ സഹോദരൻ ജി.ആര്‍. ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡെവിള്‍.

ടെലിവിഷൻ ഷോയിലൂടെ എത്തി തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറിയ ആളാണ് ഷംന കാസിം. എന്നിട്ടും എന്ന മലയാള സിനിമയിലൂടെ ആണ് വെള്ളിത്തിരയിൽ എത്തിയതെങ്കിൽ ഇന്ന് തെലുങ്ക്, കന്നഡ, തമിഴ് ഉൾപ്പടെയുള്ള ഭാഷകളിൽ ഒഴിച്ചുകൂടാനാകാത്ത നടിയായി ഷംന മാറി. പൂർണ എന്ന പേരിലാണ് അവിടങ്ങളിൽ ഷംന അറിയപ്പെടുന്നതും. വിവാഹ ശേഷവും അഭിനയത്തിൽ സജീവമായി നിൽക്കുന്ന ഷംനയെ കുറിച്ച് തമിഴ് സംവിധായകൻ മിഷ്കിൻ പറഞ്ഞ കാര്യങ്ങൾ ജനശ്രദ്ധനേടുകയാണ്.  

ഷംനയുമായി അടുത്ത ബന്ധമാണ് തനിക്ക് ഉളളതെന്നും അടുത്ത ജന്മത്തിൽ നടിയുടെ മകനായി ജനിക്കണമെന്നാണ് തനിക്ക് ആ​ഗ്രഹമെന്നും മിഷ്കിൻ പറഞ്ഞു. ഡെവിൾ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ ആയിരുന്നു സംവിധായകന്റെ തുറന്നു പറച്ചിൽ. മരണം വരെയും ഷംന അഭിനയിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും അദ്ദേഹം പറയുന്നു. 

"പൂർണ ഒത്തിരി അൻപ് എനിക്ക് തന്നിട്ടുണ്ട്. പൂർണയെ കാണുമ്പോഴൊക്കെ ഞാൻ അശ്ചര്യപ്പെടാറുണ്ട്. അടുത്ത ജന്മത്തിൽ ഷംനയുടെ വയറ്റിൽ, അവരുടെ മകനായി ജനിക്കണമെന്നാണ് ആ​ഗ്രഹം. അവങ്ക താ എന്നുടെ അമ്മാവാ ഇറുക്കണം. അത്രയും നല്ലവളാണ് അവർ. എക്സ്ട്രാ ഓർഡിനറി നടിയാണ് പൂർണ. സ്വയം മറന്ന് അഭിനയിക്കുന്നവരെയാണ് അഭിനേതാക്കൾ എന്ന് പറയുന്നത്. അത്തരമൊരു നടിയാണ് ഷംന. അവർ മരിക്കുന്നത് വരെയും അഭിനയിക്കണം എന്നാണ് എന്റെ ആ​ഗ്രഹം. അത്രയും ജനുവിനായ നടിയാണ് അവർ. മറ്റ് സിനിമകളിൽ പൂർണ അഭിനയിക്കുമോന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ചിത്രത്തിൽ അഭിനയിക്കും", എന്നാണ് മിഷ്കിൻ പറഞ്ഞത്.  

മാനനഷ്ട കേസിലെ പിഴ: ആദ്യം സമ്മതിച്ചു, പിന്നീട് കാലുമാറി; നടൻ മൻസൂർ അലി ഖാന് വീണ്ടും തിരിച്ചടി

മിഷ്കിന്റെ സഹോദരൻ ജി.ആര്‍. ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡെവിള്‍. ചിത്രത്തിന് സം​ഗീതം നൽകിയിരിക്കുന്നത് മിഷ്കിൻ ആണ്. വിധാർത്ഥ്, തൃഗുൺ, ശുഭശ്രീ എന്നിവരാണ് ഷംന കാസിമിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്ന മറ്റ് അഭിനേതാക്കൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'ജോര്‍ജുകുട്ടി അര്‍ഹിക്കുന്ന സ്കെയിലില്‍ ആ​ഗോള റിലീസ്'; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി ആന്‍റണി പെരുമ്പാവൂര്‍
'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ