സംവിധായകൻ നരണിപ്പുഴ ഷാനവാസിനെ ആംബുലൻസിൽ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു; വഴിയൊരുക്കാൻ അഭ്യർത്ഥന

Published : Dec 23, 2020, 06:06 PM ISTUpdated : Dec 23, 2020, 06:59 PM IST
സംവിധായകൻ നരണിപ്പുഴ ഷാനവാസിനെ ആംബുലൻസിൽ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു; വഴിയൊരുക്കാൻ അഭ്യർത്ഥന

Synopsis

ആംബുലൻസ് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടു. ട്രാഫിക് ക്രമീകരണത്തിന് പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഷാനവാസിന്റെ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു

കോയമ്പത്തൂർ: അത്യാസന്ന നിലയിലുള്ള സംവിധായകൻ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടുവരുന്നു. കോയമ്പത്തൂർ -പാലക്കാട് - മണ്ണൂത്തി - ചാലക്കുടി വഴി കൊച്ചിയിലേക്ക് എത്തിക്കാനാണ് ശ്രമം. ഒന്നര മണിക്കൂറിനുള്ളിൽ സംവിധായകനെ കൊച്ചിയിലെത്തിക്കാനാണ് ശ്രമം. സംഘം ഹോസ്‌പിറ്റൽ ഐ സി യു ആംബുലൻസിലാണ് ഷാനവാസിനെ കൊണ്ടുവരുന്നത്. കെ എൽ 09 എ കെ 3990 എന്നതാണ് ആംബുലൻസിന്റെ നമ്പർ.

ആംബുലൻസ് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടു. ട്രാഫിക് ക്രമീകരണത്തിന് പൊതുജനങ്ങൾ സഹകരിക്കണമെന്ന് ഷാനവാസിന്റെ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. കോയമ്പത്തൂർ കെജി ആശുപത്രിയിലാണ് ഷാനവാസ് ചികിത്സയിലുണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റുന്നത്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍