സുരേഷ് ഗോപിയുടെ എസ്‍ജി 251ന് എന്ത് സംഭവിച്ചു?, വെളിപ്പെടുത്തി രാഹുല്‍ രാമചന്ദ്രൻ

Published : Oct 21, 2023, 02:58 PM IST
സുരേഷ് ഗോപിയുടെ എസ്‍ജി 251ന് എന്ത് സംഭവിച്ചു?, വെളിപ്പെടുത്തി രാഹുല്‍ രാമചന്ദ്രൻ

Synopsis

സുരേഷ് ഗോപിയുടെ എസ്‍ജി 251 സംവിധായകൻ രാഹുല്‍ രാമചന്ദ്രനാണ്.

സുരേഷ് ഗോപി നായകനായി പ്രഖ്യാപിച്ച ചിത്രമായി പ്രേക്ഷകര്‍ കാത്തിരിക്കുന്നതായിരുന്നു എസ്‍ജി 251 എന്ന് താല്‍ക്കാലികമായി പേരിട്ട പ്രൊജക്റ്റ്. സംവിധാനം രാഹുല്‍ രാമചന്ദ്രനാണ്. എസ്‍ജി 251 പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ട്. സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ തന്നെ ഒടുവില്‍ ഇക്കാര്യത്തില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.

സുരേഷ് ഗോപിയുടെ ഗരുഡൻ സിനിമയുടെ വാര്‍ത്താ സമ്മേളത്തിലായിരുന്നു എസ്‍ജി 25 നേരിടുന്ന പ്രതിസന്ധിയും ആദ്യം വെളിപ്പെടുത്തിയത്. നടൻ സുരേഷ് ഗോപി പറഞ്ഞത് സംവിധായകൻ രാഹുല്‍ രാമചന്ദ്രനും ശരിവെച്ചിരിക്കുകയാണ്. കുറച്ചുനാളായി പ്രതിസന്ധിയിലാണ് എന്നത് വാസ്‍തവമാണ്. എസ്‍ജി 251ന് ഒരു നിര്‍മാതാവില്ലെന്ന് സിനിമാ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുല്‍ രാമചന്ദ്രൻവെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമയുടെ പിറവിയെ തടുക്കാൻ ആര്‍ക്കുമാകില്ലെന്നും സംവിധായകൻ രാഹുല്‍ രാമചന്ദ്രൻ വ്യക്തമാക്കുന്നു. ഒരുപിടി നല്ല പ്രൊഡ്യൂസർമാരോട് സംസാരിക്കുന്നുണ്ട്. കഥയും ബജറ്റും മനസിലാക്കി അവർ ഇത് മുന്നോട്ടു കൊണ്ടുപോകുമെന്ന് വിശ്വാസമുണ്ട് എന്നും രാഹുല്‍ രാമചന്ദ്രൻ വ്യക്തമാക്കുന്നു. എന്തായാലും എസ്‍ജി 251 പുറത്തുവരുമെന്ന് തനിക്ക്  സംശയമൊന്നും ഇല്ലെന്നും രാഹുല്‍ രാമചന്ദ്രൻ സാമൂഹ്യ മാധ്യമത്തില്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

എസ്‍ജി 251 ഒരു വാച്ച് മെക്കാനിക്കിന്റെ കഥയാണ് എന്ന് നേരത്തെ രാഹുല്‍ രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. അയാള്‍ റിട്ടയര്‍മെന്റ് ജീവിതം  ആസ്വദിക്കുകയാണ്. അതിനു മുമ്പ് മറ്റൊരു ജോലിയുണ്ടായിരുന്നു. അതില്‍ നിന്നുള്ള റിട്ടയര്‍മന്റിലാണ് ഇപ്പോള്‍. ഇത് ഒരു മാസ് സിനിമയല്ല. ഇത് ഒരു റിവഞ്ച് ത്രില്ലര്‍ ഡ്രാമ ചിത്രം എന്നൊക്കെ വിശേഷിപ്പിക്കാമെന്നും രാഹുല്‍ രാമചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. ഡ്രാമയ്‍ക്ക് പ്രാധാന്യമുള്ളതായിരിക്കും എസ്‍ജി 251 സിനിമ എന്നും രാഹുല്‍ രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കിയിരുന്നു.

Read More: വിജയ്‍യെയും അത്ഭുതപ്പെടുത്തി ബാലയ്യ, ലിയോയുടെ കളക്ഷൻ കുതിപ്പിലും നേട്ടവുമായി ഭഗവന്ത് കേസരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇത് പ്രഭാസിന്റെ ലോകം; 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം, ഇൻട്രോ വീഡിയോ എത്തി
‘വെൻ മോണിംഗ് കംസ്’ സ്വന്തം നാടായ ജമൈക്കയ്ക്കുള്ള പ്രേമലേഖനം: കെല്ലി ഫൈഫ് മാർഷൽ