
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ ഒട്ടേറെ കഥാപാത്രങ്ങളെയാണ് മോഹൻലാൽ പ്രേക്ഷകന് സമ്മാനിച്ചു കഴിഞ്ഞത്. നടന്റെ അഭിനയപാടവത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യൻ സിനിമയിലെ മുൻനിര സംവിധായകരും അഭിനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഈ അവസരത്തിൽ സംവിധായകൻ സെൽവരാഘവൻ മോഹൻലാലിനെ കുറിച്ചും നാച്ചുറൽ ആക്ടിങ്ങിനെ പറ്റിയും പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ദൃശ്യം സിനിമയില്‍ മോഹൻലാലിനെ കാണാനാവില്ലെന്നും അദ്ദേഹം നാച്ചുറല്‍ ആക്ടറാണെന്നും സെൽവരാഘവൻ പറഞ്ഞു. മോഹന്‍ലാലിനെ കാണാന്‍ വേണ്ടി മാത്രം ദൃശ്യം കണ്ടാലും ലാഭമാണെന്ന സെല്‍വരാഘവന്‍റെ മുൻ പരാമര്‍ശങ്ങള്‍ ഒര്‍മിപ്പിച്ച്, നാച്ചുറല്‍ ആക്ടിങ്ങിന്റെ നിര്‍വചനം എന്താണെന്ന അവതാരകന്‍റെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു അദ്ദേഹം.
"അഭിനയമാണെന്ന് മനസിലാവരുത്. ആ ചിന്ത പോലും കാണുന്ന ആളുകളില്‍ ഉണ്ടാകരുത്. ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാലിനെ മറന്ന് ആ കഥാപാത്രത്തെ നമ്മൾ കാണും. കഥാപാത്രത്തിന്റെ മൈന്യൂട്ട് ഡീറ്റൈല്‍സ് വരെ കാണാനാകും. അദ്ദേഹം നാച്ചുറല്‍ ആക്ടറാണ്. അഭിനയമാണെന്ന് ആളുകള്‍ അറിയാതിരിക്കുന്നതാണ് ഒരു അഭിനേതാവിന്‍റെ വിജയം. നന്നായി അഭിനയിക്കുന്നുണ്ടല്ലോ എന്ന് ആളുകള്‍ പറയരുത്. ആക്ടറിനെ കഥാപാത്രത്തില്‍ നിന്നും വേര്‍തിരിക്കാനാവും. കമല്‍ സാറിനെയും ധനുഷിനെയും പോലെയുള്ളവര്‍ അതാണ് ചെയ്യുന്നത്. അസുരന്‍ നോക്കൂ, കഥാപാത്രത്തെ മാത്രമെ അവിടെ കാണാനാവൂ", എന്നാണ് സെൽവരാഘവൻ പറഞ്ഞത്.
നടിപ്പിൻ നായകനും മാസ്റ്റർ ബ്ലാസ്റ്ററും കണ്ടുമുട്ടിയപ്പോൾ; സച്ചിനൊപ്പമുള്ള ഫോട്ടോയുമായി സൂര്യ
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ദൃശ്യം. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ഈ സിനിമ ചൈനീസ് ഉൾപ്പടെയുള്ള ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു. പിന്നാലെ ദൃശ്യം 2വും ജീത്തു ജോസഫ് പുറത്തിറക്കി. ഈ സിനിമയും വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ