മലയാളം, തമിഴ് സിനിമ; നിഗൂഢതകൾ നിറച്ച് 'എയ്ഞ്ചലോ'; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

Published : May 03, 2024, 10:27 PM IST
മലയാളം, തമിഴ് സിനിമ; നിഗൂഢതകൾ നിറച്ച് 'എയ്ഞ്ചലോ'; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

Synopsis

നിഗൂഢതകൾ നിറച്ച ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം.

ബ്ലൂവെയ്ൽസ് ഇന്റർനാഷണലിൻ്റെ ബാനറിൽ വൈഗ റോസ്, ദിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ എത്തി. 'എയ്ഞ്ചലോ'ൻ്റെ ടൈറ്റിൽ പോസ്റ്റർ ആണ് റിലീസ് ചെയ്തത്. നവാഗതരായ ഷാജി അൻസാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

നിഗൂഢതകൾ നിറച്ച ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ചിത്രം എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ചിത്രത്തിൻ്റെ കഥയും, തിരക്കഥയും നിർവഹിക്കുന്നത് സംവിധായകരായ ഷാജിഅൻസാരി തന്നെയാണ്.  മലയാളം, തമിഴ് എന്നീ ഭാഷകളിൽ എത്തുന്ന സിനിമയിൽ വൈഗ റോസ്, ദിയ എന്നിവരെ കൂടാതെ കുളപ്പുള്ളി ലീല, റഫീഖ് ചൊക്ലി, റാഫി അമൻ, ഷാജി ടി, സുധീർ, അദിതി ശിവകുമാർ, ഐശ്വര്യ എസ് ആനന്ദ്, ദേവിക തുടങ്ങിയവരും അഭിയനയിക്കുന്നു. ടി എസ് ബാബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ മുഹമ്മദ് ഷാൻ ആണ്.

മല്ലന്മാർ നേർക്കുനേർ, ജയിൽ വഴിയിൽ പോരടി, ഒടുവിൽ രണ്ടു പേര്‍ തടവറയിലേക്ക്..

ഡി.ഐ: ഷാൻ, ബി.ജി.എം & മ്യൂസിക്: മുരളി അപ്പാടത്ത്, പ്രൊജക്റ്റ്‌ ഡിസൈനർ: ഷാജി ടി നെടുങ്കല്ലേൽ, 
പ്രൊഡക്ഷൻ കൺട്രോളർ: മണി ബാല, ലിറിക്‌സ്: എം.എ  അൻസാരി, രവി ലയം, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ക്രിസ്റ്റോ ജോൺ, ആർട്ട്‌: ഗ്ലാട്ടൺ പീറ്റർ, കോസ്റ്റ്യൂ ഡിസൈനർ: ശിവകുമാർ, മേക്കപ്പ്: സുരേഷ് കെ ജോൺ, സ്റ്റണ്ട്: ബ്രൂസ്ലീ രാജേഷ്, കൊറിയോഗ്രാഫി: കിരൺ ക്രിഷ്, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, സ്റ്റുഡിയോ: സിനിഹോപ്സ്, സൗണ്ട് ബ്രിവറി, ടൈറ്റിൽസ് & വി.എഫ്.എക്സ്: ശ്രീനാഥ്, സ്റ്റിൽസ്: സന്തോഷ്‌, പി.ആർ.ഒ: പി ശിവപ്രസാദ്, മാർക്കറ്റിംഗ്: ബി.സി ക്രീയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക്‌ മോമൻറ്സ് എന്നിവരാണ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു
വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?