
സമീപകാല റിലീസുകളിൽ പുഷ്പ 2വിനോളം ആവേശം തീർത്ത മറ്റൊരു സിനിമയുണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ആര്യ ഫ്രാഞ്ചൈസിയ്ക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിച്ച പുഷ്പ പാർട്ട് 1 വൻ വിജയം സ്വന്തമാക്കിയിരുന്നു. കേരളത്തിലും ചെറുതല്ലാത്ത ഓളം തന്നെയാണ് ചിത്രം സമ്മാനിച്ചത്. ഈ പടത്തിന്റെ രണ്ടാം ഭാഗമായെത്തുന്ന സിനിമയായിതുകൊണ്ട് തന്നെ പുഷ്പ 2വിന് ആവേശം വാനോളമാണ്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച ചിത്രത്തിന്റെ പ്രീ ബുക്കിങ്ങിന് വൻവരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 80 കോടിയോളം പ്രീ സെയിൽ ബിസിനസ് പുഷ്പ 2 നേടി കഴിഞ്ഞു. ഇപ്പോഴിതാ പുഷ്പ 3 വരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സംവിധായകൻ സുകുമാർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹൈദരാബാദിൽ ചിത്രത്തിന്റെ പ്രീ റിലീസിന് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
'പുഷ്പ 3 എടുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പുഷ്പ 2 ന് വേണ്ടി നിങ്ങളുടെ ഹീറോയെ ഇതിനകം ഞാൻ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അദ്ദേഹമെനിക്കൊരു മൂന്ന് വർഷം കൂടി തന്നാൽ, ഞാൻ അത് ചെയ്യും", എന്നായിരുന്നു സുകുമാർ പറഞ്ഞത്. പുഷ്പ 2വിന്റെ അവസാന ഭാഗത്ത് പുഷ്പ 3 അനൗൺസ്മെന്റ് ഉണ്ടാകുമെന്നാണ് അനൗദ്യോഗിക വിവരം.
ഫസ്റ്റ് ഡേ കളക്ഷനില്‍ റെക്കോഡോ ? കേരളത്തിൽ 500 സ്ക്രീനുകളും കടന്ന് 'പുഷ്പ 2' തേരോട്ടം
റസൂൽ പൂക്കുട്ടി അടക്കമുള്ളവർ സ്റ്റുഡിയോയിൽ നിൽക്കുമ്പോൾ പശ്ചാത്തലത്തിൽ പുഷ്പ 3 എന്ന് എഴുതിക്കാണിക്കുന്നൊരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതേസമയം, പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെൻസ് ആണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ