
ബ്രഹ്മപുരം മാലിന്യപ്ലാന്‍റ് തീപിടിത്തത്തെ സംബന്ധിച്ച ചർച്ചകളാണ് കേരളക്കര മുഴുവൻ. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ വിഷയത്തിൽ പ്രതികരണവുമായി എത്തുകയാണ്. അധികാരികളെ വിമർശിച്ചും തങ്ങളുടെ ദുരനുഭവങ്ങൾ പറഞ്ഞും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഈ അവസരത്തിൽ സംവിധായകൻ വിനയൻ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്.
ജീവൻ പോലും അവഗണിച്ച് മഹാദുരന്തത്തിനെതിരെ യുദ്ധം ചെയ്യുന്ന രക്ഷാപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് വിനയൻ ആവശ്യപ്പെടുന്നു. ഒരു നാടിന് ദുരവ്യാപകമായ ദുരന്തവും ശുദ്ധവായു ലഭിക്കാത്ത അവസ്ഥയും ഉണ്ടാകുന്നത് മാപ്പർഹിക്കാത്ത കാര്യമാണെന്നും സംവിധായകൻ പറയുന്നു.
'ബ്രഹ്മപുരത്തെ എരിയുന്ന തീയ്കും പുകയ്കും നടുവിൽ നിന്നുകൊണ്ട് ജീവൻ പോലും അവഗണിച്ച് മഹാദുരന്തത്തിനെതിരെ യുദ്ധം ചെയ്യുന്ന ഈ മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം..ആരൊക്കെയോ അധികാരികൾ ചെയ്ത അക്ഷന്തവ്യമായ തെറ്റുമൂലം ഒരു നാടിന് ദുരവ്യാപകമായ ദുരന്തവും ശുദ്ധവായു ലഭിക്കാത്ത അവസ്ഥയും ഉണ്ടാകുന്നത് മാപ്പർഹിക്കാത്ത കാര്യമാണ്... ആ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലങ്കിൽ ഈ നാടിനെ ദൈവത്തിൻെറ നാടെന്നല്ല.. പിശാചുക്കളുടെ നാടെന്നു വിളിക്കേണ്ടി വരും..', എന്നാണ് വിനയൻ കുറിച്ചത്.
'പുതിയ ബിഗ് ബോസ് ഉടൻ വരും, അപ്പോഴെങ്കിലും ഞങ്ങളെ വിട്ടേക്കണേ': സുചിത്രയുമായുള്ള വിവാഹ വാർത്തയിൽ അഖിൽ
അതേസമയം, ബ്രഹ്മപുരത്തെ പുകയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് 3 കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എസ് എസ് എൽ സി, വി എച്ച് എസ് ഇ, ഹയർ സെക്കണ്ടറി പ്ലസ് വൺ, പ്ലസ് ടു പൊതു പരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല. തീപിടുത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ അനുഭവപ്പെടുന്ന പുകയുടെ തോതിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. എങ്കിലും ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതെന്നും കളക്ടർ വ്യക്തമാക്കി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ