ആ രജനി ചിത്രം വിജയമായിരുന്നില്ലെന്ന് സംവിധായകന്‍; നിര്‍മ്മാതാവിനോട് ചോദിക്കൂവെന്ന് രജനിയുടെ പിആര്‍ഒ

Published : Jan 14, 2025, 01:04 PM IST
ആ രജനി ചിത്രം വിജയമായിരുന്നില്ലെന്ന് സംവിധായകന്‍; നിര്‍മ്മാതാവിനോട് ചോദിക്കൂവെന്ന് രജനിയുടെ പിആര്‍ഒ

Synopsis

സോഷ്യല്‍ മീഡിയയിലൂടെയാണ് രജനിയുടെ പിആര്‍ഒയുടെ പ്രതികരണം

രജനികാന്ത് നായകനായ ഒരു പഴയ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് റിസല്‍ട്ട് വീണ്ടും ചര്‍ച്ചയാവുന്നു. രജനികാന്തിനെ നായകനാക്കി ആര്‍ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത് 1980 ല്‍ പുറത്തെത്തിയ ബില്ല എന്ന ചിത്രമാണ് വീണ്ടും ചര്‍ച്ചകളിലേക്ക് എത്തിയിരിക്കുന്നത്. പൊങ്കല്‍ റിലീസ് ആയി ഇന്ന് തിയറ്ററുകളില്‍ എത്തിയ തമിഴ് ചിത്രം നെസിപ്പയയുടെ സംവിധായകന്‍ വിഷ്ണുവര്‍ധനാണ് രജനി ചിത്രം ബില്ല ബോക്സ് ഓഫീസില്‍ വിജയിച്ച സിനിമയല്ലെന്ന് പറഞ്ഞത്. പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു വിഷ്ണവര്‍ധന്‍റെ അഭിപ്രായപ്രകടനം. എന്നാല്‍ രജനിയുടെ പിആര്‍ഒ റിയാസ് അഹമ്മദ് സോഷ്യല്‍ മീഡിയയിലൂടെ ഇതിന് പ്രതികരണവുമായി എത്തി. 

രജനി ചിത്രം ബില്ലയുടെ റീമേക്ക് ആയി അതേപേരില്‍ 2007 ല്‍ എത്തിയ അജിത്ത് ചിത്രത്തിന്‍റെ സംവിധാനം വിഷ്ണുവര്‍ധന്‍ ആയിരുന്നു. അഭിമുഖത്തില്‍ ഇതേക്കുറിച്ച് സംസാരിച്ചപ്പോഴാണ് 1980 ലെ ബില്ലയുടെ കാര്യവും വിഷ്ണുവര്‍ധന്‍ പറഞ്ഞത്- "നിങ്ങള്‍ക്ക് ഒരു സത്യം അറിയാമോ? ബില്ല (1980) ശരിക്കും നന്നായി ഓടിയ സിനിമയല്ല. റീമേക്ക് ചെയ്യുമ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിച്ചു. ഈ സിനിമയാണോ ഞാന്‍ ചെയ്യുന്നത്. എന്നാല്‍ ചിത്രത്തില്‍ എനിക്ക് ഇഷ്ടമായത് എന്താണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു ഡാര്‍ക് കഥാപാത്രത്തെ എടുത്ത് ഒരു ചിത്രം ഒരുക്കുകയായിരുന്നു അവര്‍. അതൊരു ​ഗംഭീര ഐഡിയ ആയിരുന്നു", വിഷ്ണുവര്‍ധന്‍ പറഞ്ഞു.

പിന്നാലെ രജനികാന്തിന്‍റെ പിആര്‍ഒ റിയാസ് അഹമ്മദ് ഇതിന് പ്രതികരണവുമായി എത്തി- "പ്രിയ വിഷ്ണുവര്‍ധന്‍, 1980 ചിത്രം ബില്ല ഒരു സില്‍വര്‍ ജൂബിലി ഹിറ്റ് ആയിരുന്നുവെന്ന വിവരം അങ്ങയുടെ ശ്രദ്ധയിലേക്ക് വിനീതമായി എത്തിക്കാന്‍ ഞാന്‍ ആ​ഗ്രഹിക്കുന്നു. നിര്‍മാതാവ് സുരേഷ് ബാലാജിയോട് അന്വേഷിച്ച് ഇക്കാര്യം ഉറപ്പിക്കാവുന്നതാണ്. തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് മുന്‍പ് അതിലെ ശരിതെറ്റുകള്‍ അന്വേഷിക്കണമെന്ന് അപേക്ഷിക്കുന്നു", റിയാസ് അഹമ്മദ് കുറിച്ചു. അതേസമയം നെസിപ്പയയില്‍ ആകാശ് മുരളിയും അദിതി ശങ്കറുമാണ് പ്രധാന താരങ്ങള്‍. 

ALSO READ : 'ഞാന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ'; 'നരിവേട്ട' പൂര്‍ത്തിയാക്കി ടൊവിനോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ