ഇത് ഭൈരവയുടെ റോക്സി; ദിഷ പഠാനിയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ട് ടീം കല്‍ക്കി 2898 എ.ഡി

Published : Jun 13, 2024, 04:37 PM IST
ഇത് ഭൈരവയുടെ റോക്സി; ദിഷ പഠാനിയുടെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ട് ടീം കല്‍ക്കി 2898 എ.ഡി

Synopsis

ജൂണ്‍ 27നാണ് ചിത്രം തീയറ്ററുകളിലെത്തുക.

എം എസ് ധോണി, ഭാരത്‌ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ദിഷ പഠാനിയുടെ പുതിയ ചിത്രമാണ്  വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എ.ഡി. ഇപ്പോഴിതാ ദിഷയുടെ പിറന്നാള്‍ ദിനത്തില്‍ താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കല്‍ക്കിയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 

റോക്സി എന്ന കഥാപാത്രത്തെയാണ് ദിഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കഥാപാത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായിരിക്കും ദിഷയുടേത് എന്നാണ് ഈയിടെ പുറത്തിറങ്ങിയ ട്രെയിലര്‍ സൂചിപ്പിക്കുന്നത്. 

വലിയൊരു താരനിര തന്നെ കല്‍ക്കിയുടെ ഭാഗമാണ്. തെലുങ്കിനെക്കൂടാതെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. കല്‍ക്കിയുടെ റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ബുജ്ജി ആന്‍ഡ്‌ ഭൈരവ എന്ന ആമസോണ്‍ പ്രൈം വീഡിയോ ആനിമേഷന്‍ സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂണ്‍ 27നാണ് ചിത്രം തീയറ്ററുകളിലെത്തുക.
 
ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ലോകപ്രശസ്തമായ സാന്‍ ഡിയാഗോ കോമിക് കോണ്‍ ഇവന്റില്‍ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് കല്‍ക്കി.

പ്രകടനത്തിൽ ഞെട്ടിക്കാൻ ആസിഫ് അലി; 'ലെവൽ ക്രോസ്സ്' ജൂലൈ 26ന് തിയറ്ററുകളിൽ

ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാനി, പശുപതി, അന്നാ ബെന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. പിആര്‍ഒ: ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ