ഫാന്‍ ഫില്‍റ്റര്‍ എത്തി; അഞ്ചാം സീസണിലെ ബിഗ് ബോസ് ഹൗസ് കാണാം, സെല്‍ഫിയും എടുക്കാം

Published : Mar 29, 2023, 09:30 PM IST
ഫാന്‍ ഫില്‍റ്റര്‍ എത്തി; അഞ്ചാം സീസണിലെ ബിഗ് ബോസ് ഹൗസ് കാണാം, സെല്‍ഫിയും എടുക്കാം

Synopsis

മുന്‍ സീസണുകളേക്കാളൊക്കെ ജനപ്രീതിയില്‍ മുന്നിലെത്തിയിട്ടുണ്ട് ഇതിനകം തന്നെ അഞ്ചാം സീസണ്‍

മലയാളം ടെലിവിഷനില്‍ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തുടക്കമായത്. പതിവുപോലെ ഇത്തവണയും മോഹന്‍ലാല്‍ തന്നെ അവതാരകനായെത്തുന്ന ഷോയില്‍ 18 മത്സരാര്‍ഥികളെയാണ് ഉദ്ഘാടന എപ്പിസോഡില്‍ അവതരിപ്പിച്ചത്. ഇതിലൊരാള്‍ സാധാരണക്കാരുടെ പ്രതിനിധിയായ കോമണര്‍ മത്സരാര്‍ഥിയാണ്. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മത്സരാര്‍ഥി എത്തുന്നത്. മൂവാറ്റുപുഴ സ്വദേശി ഗോപിക ഗോപിയാണ് കോമണര്‍ മത്സരാര്‍ഥിയായി മറ്റ് 17 പേര്‍ക്കൊപ്പം സീസണ്‍ 5 ല്‍ മത്സരം ആരംഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ മുന്‍ സീസണുകളേക്കാളൊക്കെ ജനപ്രീതിയില്‍ മുന്നിലെത്തിയിട്ടുള്ള അഞ്ചാം സീസണിന്‍റെ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. ഒരു ഫാന്‍ ഫില്‍റ്റര്‍ ആണ് ഇത്. 

ഇന്‍സ്റ്റഗ്രാമില്‍ തങ്ങളുടെ മലയാളം പേജിലൂടെയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഫാന്‍ ഫില്‍റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ബിഗ് ബോസ് ആരാധകര്‍ക്ക് ബിഗ് ബോസ് വീടിന്റെ അകത്തള കാഴ്ചകള്‍ വെര്‍ച്വല്‍ ആയി കാണാനും ഇഷ്ട മുറികളില്‍ നിന്ന് സെല്‍ഫിയെടുക്കാനും അത് ഷെയര്‍ ചെയ്യാനും അവസരമൊരുക്കുന്ന ഈ ഫില്‍ട്ടര്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മലയാളം ഇന്‍സ്റ്റഗ്രാം പേജില്‍ ലഭ്യമാണ്. ബിഗ് ബോസ് സീസണ്‍ ഫൈവിനായി നിര്‍മ്മിച്ച വീടിന്റെ ഓരോ വിശദാംശങ്ങളും മനസ്സിലാക്കാനും ഈ ഷോയുടെ ആവേശം പങ്കിടാനും ആരാധകര്‍ക്ക് കഴിയുംവിധമാണ് ഈ ഫില്‍ട്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. വിവിധ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശക്തരായ മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ബിഗ് ബോസ് സീസണ്‍ 5 ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ മലയാളം ഒടിടി പ്ലാറ്റ്‌ഫോമില്‍ 24*7 സ്ട്രീമിങ് ആസ്വദിക്കാം.

ഫാന്‍ ഫില്‍റ്ററിനായി ഇവിടെ ക്ലിക്ക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു