സ്റ്റാര്‍ വേള്‍ഡ് ഇന്ത്യയില്‍ സംപ്രേഷണം നിര്‍ത്തി; പുതുതായി 9 ചാനല്‍ ആരംഭിച്ച് ഡിസ്നി സ്റ്റാര്‍

By Web TeamFirst Published Mar 15, 2023, 10:19 PM IST
Highlights

സ്റ്റാർ വേൾഡ്, സ്റ്റാർ വേൾഡ് എച്ച്ഡി, സ്റ്റാർ വേൾഡ് പ്രീമിയർ എച്ച്ഡി  എന്നീ ഇംഗ്ലീഷ് ചാനലുകളാണ് സ്റ്റാര്‍ മാർച്ച് 14 മുതൽ നിർത്തലാക്കിയത്. 

മുംബൈ: ഡിസ്‌നി സ്റ്റാർ ചൊവ്വാഴ്ച മുതല്‍ ഇന്ത്യയില്‍ സ്റ്റാര്‍ വേള്‍ഡ് ചാനലിന്‍റെ സംപ്രേഷണം അവസാനിപ്പിച്ചു. പുതിയ താരിഫ് ഓർഡർ പ്രശ്‌നങ്ങൾ കാരണം സ്റ്റാർ വേൾഡ് ഡിസ്നി സ്റ്റാര്‍ ഇന്ത്യയില്‍ സംപ്രേഷണം നിര്‍ത്തുമെന്ന് 2020 ജൂൺ 22-ന് തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ എൻടിഒയെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതിനാൽ ജനറല്‍ ഇംഗ്ലീഷ് എന്‍റെര്‍ടെയ്മെന്‍റ് ചാനലായ സ്റ്റാര്‍ വേള്‍ഡ് സംപ്രേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം നീണ്ടു പോവുകയായിരുന്നു.

സ്റ്റാർ വേൾഡ്, സ്റ്റാർ വേൾഡ് എച്ച്ഡി, സ്റ്റാർ വേൾഡ് പ്രീമിയർ എച്ച്ഡി  എന്നീ ഇംഗ്ലീഷ് ചാനലുകളാണ് സ്റ്റാര്‍ മാർച്ച് 14 മുതൽ നിർത്തലാക്കിയത്. ഇതിനൊപ്പം തന്നെ ബേബി ടിവി (എച്ച്‌ഡി), യുടിവി എച്ച്‌ഡി, സ്റ്റാർ സ്‌പോർട്‌സ് 1 മറാത്തി, സ്റ്റാർ സ്‌പോർട്‌സ് 1 ബംഗ്ലാ എന്നിവയാണ് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഡിസ്‌നി സ്റ്റാർ അവസാനിപ്പിച്ചിട്ടുണ്ട്. 

അതേ സമയം യുടിവി ആക്ഷൻ സ്റ്റാർ ഗോൾഡ് ത്രിൽസ് എന്നും യുടിവി മൂവീസ് സ്റ്റാർ ഗോൾഡ് റൊമാൻസ് എന്ന പേരില്‍ ഡിസ്നി സ്റ്റാര്‍ റീബ്രാന്‍റ് ചെയ്തിട്ടുണ്ട്. സ്റ്റാർ മൂവീസ് സെലക്ട്, സ്റ്റാർ സ്പോർട്സ് 1 തമിഴ് എച്ച്ഡി, സ്റ്റാർ സ്പോർട്സ് 1 തെലുങ്ക് എച്ച്ഡി, ഡിസ്നി ചാനൽ എച്ച്ഡി, സ്റ്റാർ ഗോൾഡ് 2 എച്ച്ഡി, വിജയ് സൂപ്പർ എച്ച്ഡി, ഏഷ്യാനെറ്റ് മൂവീസ് എച്ച്ഡി എന്നീ ചാനലുകള്‍ മാര്‍ച്ച് 15 മുതല്‍ പുതുതായി സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. 

ഇംഗ്ലീഷ് എന്‍റര്‍ടെയ്മെന്‍റ് ചാനലുകള്‍ കുറച്ചുകാലമായി ഇന്ത്യയില്‍ കാണികളെ കിട്ടാതെ ബുദ്ധിമുട്ടുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) എന്‍ടിഒ 2019-ൽ നടപ്പിലാക്കിയതോടെയാണ് ഇത്തരം ചാനലുകളുടെ ദുരിതം ആരംഭിച്ചത്. ഒപ്പം തന്നെ ഇംഗ്ലീഷ് ടെലിവിഷൻ കാഴ്ചക്കാർ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതോടെ ഇവര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. 2020-ൽ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യ എഎക്സ്എന്‍, എഎക്സ്എന്‍ എച്ച്ഡി എന്നിവ അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്നു. നെറ്റ്‌വർക്ക്18 എഫ്.വൈ.ഐ ടിവി18 നിർത്തലാക്കുകയും ചെയ്തിരുന്നു.

'സിനിമയിൽ നന്ദിയുള്ള ഒത്തിരി പേരുണ്ട്, കുഞ്ചാക്കോയും സുരേഷ് ഗോപിയും ആ ചിത്രത്തിൽ ഫ്രീയായി അഭിനയിച്ചു'

സംവിധായകനുമായി തെറ്റി; ചന്ദ്രമുഖി 2 സെറ്റില്‍ നിന്നും ഇറങ്ങിപ്പോയി വടിവേലു

click me!