
ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിന്‍റെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി 1.8 കോടി രൂപ നല്‍കാന്‍ ഡിസ്നി സ്റ്റാര്‍ ഇന്ത്യ. കേരള സർക്കാരിൻ്റെ സോഷ്യൽ സെക്യൂരിറ്റി മിഷൻ്റെ പിന്തുണയോടുകൂടി തുടക്കം കുറിച്ച പ്രോജക്റ്റ് ആണ് ഡിഫറൻ്റ് ആർട്ട് സെൻ്റര്‍. ഡിസ്നി സ്റ്റാർ ഇന്ത്യ പ്രസിഡന്റും കൺട്രി ഹെഡുമായ കെ മാധവനും ഡിസ്നി സ്റ്റാർ ഇന്ത്യയുടെ മറ്റ് പ്രതിനിധികളും ഡിഫറന്‍റ് ആര്‍ട്ട് സെന്‍റര്‍ സന്ദർശിച്ച വേളയിലാണ് ഇക്കാര്യം അറിയിച്ചത്.
ഡിഫറൻ്റ് ആർട്ട് സെൻ്റർ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രശസ്ത മജിഷ്യനുമായ ഗോപിനാഥ് മുതുകാട് മറ്റു ഭാരവാഹികളും ചേർന്ന് ഇവരെ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ ഇരുനൂറിലധികം കുട്ടികളോടൊപ്പം ഇവര്‍ സമയം ചിലവഴിക്കുകയും അവരുടെ കലാപരിപാടികൾ കാണുകയും വിശേഷങ്ങൾ ആരായുകയും ചെയ്തു. കൂടാതെ ഡിഫറൻ്റ് ആർട്ട് സെൻ്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു.
ഡിഫറൻ്റ് ആർട്ട് സെൻ്റർ (ഡിഎസി) ഒരു കൂട്ടം കലാ-അധിഷ്ഠിത പരിപാടികൾ (മാജിക്, മറ്റ് കലാരൂപങ്ങൾ) പ്രത്യേക ശേഷിയുള്ളവരെ പഠിപ്പിക്കുന്ന കേന്ദ്രമാണ്. സെറിബ്രൽ പാൾസി, കാഴ്ച പരിമിതി, സംസാരം - ശ്രവണ പരിമിതി, സ്പെക്ട്രം ഓട്ടിസം ഡിസോർഡർ, മറ്റ് ബൗദ്ധിക പരിമിതികൾ എന്നിങ്ങനെ ഏതെങ്കിലും തരത്തിലുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് (14- 24വയസ്സ് വരെ) ഈ കേന്ദ്രം പരിശീലനം നൽകി വരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ