ചോര കളിയുമായി ദിവ്യ പിള്ള‘അന്ധകാരാ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ.!

Published : Jan 19, 2024, 09:41 PM IST
ചോര കളിയുമായി ദിവ്യ പിള്ള‘അന്ധകാരാ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ.!

Synopsis

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാർക്ക് വൈലന്റ് ത്രില്ലർ ചിത്രമാണ് 'അന്ധകാരാ'. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. 

കൊച്ചി: പ്രിയം, ഇരുവട്ടം മണവാട്ടി ,ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അന്ധകാരായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചോരയിൽ കുളിച്ചിരിക്കുന്ന ദിവ്യ പിള്ളയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത് . ചിത്രം ഫെബ്രുവരിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഡാർക്ക് വൈലന്റ് ത്രില്ലർ ചിത്രമാണ് 'അന്ധകാരാ'. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്‌, ധീരജ് ഡെന്നി,വിനോദ് സാഗർ,ആന്‍റണി ഹെൻറി, മറീന മൈക്കൽ, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത് ,ജയരാജ് കോഴിക്കോട് തുടങ്ങിയവരാണ് മറ്റുള്ള മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഏറെ വ്യത്യസ്തമായ ടൈറ്റിലാണ് ചിത്രത്തിൻ്റെത്.

എയ്സ് ഓഫ് ഹെര്‍ട്ട് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാരാ നിർമ്മിക്കുന്നത്.എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്നു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്.അനന്ദു വിജയ് എഡിറ്റിംഗ് നിർവഹിക്കുന്നു.

ആർട്ട് - ആർക്കൻ എസ് കർമ്മ,പ്രൊജക്റ്റ്‌ ഡിസൈ‍നർ - സണ്ണി തഴുത്തല,പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ.അരുൺ മുരളീധരനാണ് സംഗീത സംവിധാനം,സ്റ്റിൽസ് - ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൽട്ടണ്ട് -വൈശാഖ് വടക്കേവീട്,ജിനു അനിൽകുമാർ, ഡിസൈൻസ് - യെല്ലോ ടൂത്ത്

അനിമല്‍ ഒടിടി റിലീസ് പ്രതിസന്ധിയില്‍; നെറ്റ്ഫ്ലിക്സിനും നിര്‍മ്മാതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ്

മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി സഞ്ജീവ് ശിവൻ ചിത്രം 'ഒഴുകി ഒഴുകി ഒഴുകി' !

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍