'മർത്ത്യലോക ഇതിഹാസം' പ്രഖ്യാപിച്ച് ദിവ്യപ്രഭ; പുതു ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്കും പുറത്ത്

Published : Nov 13, 2024, 07:44 PM IST
'മർത്ത്യലോക ഇതിഹാസം' പ്രഖ്യാപിച്ച് ദിവ്യപ്രഭ; പുതു ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്കും പുറത്ത്

Synopsis

'വുമൺ വിത്ത് എ മൂവി ക്യാമറ'യിലൂടെ ശ്രദ്ധനേടിയ അടൽ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

'ഓൾ വി ഇമാജിൻ ഇസ് ലൈറ്റിന്' ശേഷം ദിവ്യപ്രഭ കേന്ദ്ര കഥാപാത്രമാവുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. 'മർത്ത്യലോക ഇതിഹാസം'എന്നാണ് ചിത്രത്തിന്റെ പേര്. ഇരുപത്തി ആറാമത് ഐഎഫ്എഫ്കെയിലും വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചർച്ചയായിരുന്ന 'വുമൺ വിത്ത് എ മൂവി ക്യാമറ'യിലൂടെ ശ്രദ്ധനേടിയ അടൽ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇന്ദുലേഖ.കെ യും വിനീത വാര്യരുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.  (ഐ.എഫ്.എഫ്.ഐ) 55-ആം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള (എൻ.എഫ്.ഡി.സി) ഫിലിം ബസാറിന്റെ വ്യൂവിങ് റൂമിലേക്ക് 'മർത്ത്യലോക ഇതിഹാസം' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിൽ ദിവ്യപ്രഭയെ കൂടാതെ ,സുർജിത്ത് ഗോപിനാഥ്, കുമാർ സേതു, സൈഫുദ്ധീൻ ഇ ,പ്രശാന്ത് മാധവൻ ,ജീവൻ ജോസ് ,ജോവിൻ എബ്രഹാം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

ഈ മമ്മി പേടിപ്പിച്ച് ചിരിപ്പിക്കും; രസിപ്പിച്ച് 'ഹലോ മമ്മി' ട്രെയിലർ, ചിത്രം ഉടൻ തിയറ്ററുകളിൽ

ഛായാഗ്രഹണം -ആനന്ദ് പി മോഹൻദാസ്, കല, വസ്ത്രാലങ്കാരം -സുഭിക്ഷ ജഗന്നാഥൻ, സൗണ്ട് ഡിസൈൻ - വിഘ്‌നേശ് പി ശശിധരൻ, സംഗീതം, പശ്ചാത്തല സംഗീതം -ത്രിലോക് ദി ബാൻഡ്, സെലിജോ ജോൺ, അമൃത് കിരൺ, ജിഫിൻ സേവ്യർ, വി എഫ് എക്സ് - അഹ്‌സൻ ബിൻ നാസർ, ഗാനരചന - യമ ഗില്ഗമേഷ് രംഗത്ത്, ലൈൻ പ്രൊഡ്യൂസർ അഭിജിത്ത് കമലാകാരൻ പണിക്കർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ അരുൺ എൻ എസ് ,അസ്സോസിയേറ്റ് സിനിമാട്ടോഗ്രാഫർ മനു പോൾ ,പ്രൊഡക്ഷൻ കൺട്രോളർ ഭാരത് നാരായണൻ, അസിസ്റ്റന്റ് ഡയറക്ടർ യദു കൃഷ്ണൻ എം.ഡി, അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫർ- അഖിൽ ഫൈസൽ, ലിനു, പബ്ലിസിറ്റി ഡിസൈൻ- എൽബിൻ ജേക്കബ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദ റിയൽ കംബാക്ക്, ബോക്സ് ഓഫീസിനെ വിറപ്പിച്ച് നിവിൻ പോളി, സർവ്വം മായ ഒടിടിയില്‍ എവിടെ?, എപ്പോള്‍?
ജപ്പാനിലും 'പുഷ്പ' തരംഗം; അല്ലു അർജുന് വൻ വരവേൽപ്പ്!