'സബ് ഇന്‍സ്‍പെക്ടറുടെ തൊപ്പി'; ഡിക്‌സൺ പൊടുത്താസ് നായകൻ

Published : Oct 03, 2024, 03:48 PM IST
'സബ് ഇന്‍സ്‍പെക്ടറുടെ തൊപ്പി'; ഡിക്‌സൺ പൊടുത്താസ് നായകൻ

Synopsis

പല സിനിമകളിലും ചെറിയ ചെറിയ വേഷങ്ങളിൽ ഡിക്സണ്‍ അഭിനയിച്ചിട്ടുണ്ട്

സിനിമയിലെ പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ മോഹൻ സുരഭി സംവിധാനം ചെയ്യുന്ന സബ് ഇൻസ്‌പെക്ടറുടെ തൊപ്പി എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ് ആണ് ചിത്രത്തിലെ സബ് ഇൻസ്‌പെക്ടറുടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  

ഇതിന് മുമ്പ് നിർമ്മാണ നിർവ്വഹണം നടത്തിയിട്ടുള്ള പല സിനിമകളിലും ചെറിയ ചെറിയ വേഷങ്ങളിൽ ഡിക്സണ്‍ അഭിനയിച്ചിട്ടുണ്ട്. ഒരു പൊലീസ് ഓഫീസറും ഒരു വളർത്തു പൂച്ചയും തമ്മിലുള്ള രസകരമായ കഥയാണ് ഇത്. ജയൻ ആർ ഉണ്ണിത്താൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അലക്സ്‌ കുര്യൻ എന്ന പൊലീസ് കഥാപാത്രത്തെ തനതായ ശൈലിയിൽ ഡിക്സൺ അവതരിപ്പിച്ചുവെന്ന് സംവിധായകൻ മോഹൻ സുരഭി പറയുന്നു.

ALSO READ : തിയറ്ററില്‍ ചലനമുണ്ടാക്കിയില്ല; ഒടിടി പ്രതീക്ഷയില്‍ ​'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ