രൂക്ഷ വിമര്‍ശനവുമായി ഡോക്ടര്‍ രംഗത്ത്, ഒടുവില്‍ ആ പോസ്റ്റ് പിൻവലിച്ച് നയൻതാര

Published : Jul 29, 2024, 06:21 PM IST
രൂക്ഷ വിമര്‍ശനവുമായി ഡോക്ടര്‍ രംഗത്ത്, ഒടുവില്‍ ആ പോസ്റ്റ് പിൻവലിച്ച് നയൻതാര

Synopsis

ഡോക്ടര്‍ വിമര്‍ശിച്ചതിനാല്‍ നടി നയൻതാര തന്റെ പോസ്റ്റും പിൻവലിക്കുകയായിരുന്നു.

ഡോക്ടറുടെ വിമര്‍ശനം നേരിട്ട് നയൻതാര. ഹിബിസ്‍കസ് ചായയുടെ ഗുണവശങ്ങളെ കുറിച്ച് താരം പങ്കുവെച്ച പോസ്റ്റാണ് വിമര്‍ശനത്തിനിടയാക്കിയത്. വിമര്‍ശന കുറിപ്പിന് പിന്നാലെ പോസ്റ്റ് താരം നീക്കം ചെയ്‍തു. ഡോക്ടര്‍ സിറിയക് എബി ഫിലിപ്സാണ് താരത്തെ വിമര്‍ശിച്ചത്.

ഡോക്ടര്‍ സിറിയക് എബി ഫിലിപ്സ് ദ ലിവര്‍ ഡോക്ടറെന്ന പേരിലാണ് എക്സിലുണ്ട്. മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ്. പ്രമേഹം, കൊളസ്‍ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവയ്‍ക്ക് ഹിബിസ്‍കസ് ചായ പ്രതിവിധിയാണ് എന്ന താരത്തിന്റെ കുറിപ്പിനെയാണ് ഡോക്ടര്‍ വിമര്‍ശിച്ചത്. സെലിബ്രിറ്റി ന്യൂട്രിഷന്റെ പരസ്യമാണ് അതെന്നും താരം എഴുതിയത് അസംബന്ധമാണ് എന്നാണ് വിമര്‍ശനം. ഇതില്‍ നയൻതാര ഖേദം പ്രകടിപ്പിച്ചിട്ടില്ല. നയൻതാര എഴുതിയ പോസ്റ്റിന്റെ സ്‍ക്രീൻഷോട്ടിനൊപ്പമാണ് താരത്തിനെതിരെ ഡോകര്‍ വിമര്‍ശന കുറിപ്പ് എഴുതിയിരിക്കുന്നത്. ആരോഗ്യകാര്യത്തില്‍ ഉത്തരവാദിത്ത ബോധമില്ലാതെ ഇങ്ങനെ താരങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.

നയൻതാര നായികയായി വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയൻതാര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു നയൻതാരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‍തതാണ് അന്നപൂരണി.

നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.
ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെ ഫോട്ടോയില്‍ കണ്ടത് ആരാധകരില്‍ ആകാംക്ഷ സൃഷ്‍ടിക്കുകയായിരുന്നു. ഫോട്ടോയില്‍ കൗതുകം നിറച്ച കാരണവുതായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിലാണ്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളില്‍ പുതിയ ചിത്രത്തില്‍ ഉണ്ടാകും.

Read More: ഷാരൂഖുമല്ല, പ്രഭാസുമല്ല, വിജയ്‍‍യുമല്ല, 2000 കോടി നേടിയത് ആ ഇന്ത്യൻ നായകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ